അത്ഭുത ബാലന്‍ കൗടില്യ അക്കാഡമി തുടങ്ങുന്നു
കര്‍ണാല്‍: അപാരമായ ബുദ്ധിശക്തിയാല്‍ ലോകപ്രശസ്തനായ അത്ഭുതബാലന്‍, ഗൂഗിള്‍ ബോയ് എന്നറിയപ്പെടുന്ന കൗടില്യ പണ്ഡിറ്റ് സമപ്രായക്കാര്‍ക്കുവേണ്ടി സ്വന്തമായി അക്കാദമി തുടങ്ങുന്നു. തന്റെ കഴിവുകള്‍ കുട്ടികളിലേക്ക് പകര്‍ന്നുകൊടുക്കാനും, അവരില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവരികയുമാണ് ആറുവയസുകാരനായ കൗടില്യയുടെ ലക്ഷ്യം.
ഗൂഗിള്‍ ബോയ് അക്കാഡമി ഫോര്‍ എക്‌സലന്‍സ് എന്ന് പേരിട്ടിരിക്കുന്ന അക്കാദമി ഹരിയാനയിലെ പാഞ്ചകുളയിലാണ് സ്ഥാപിക്കുന്നത്. അടുത്തമാസം മുതല്‍ ഇവിടേക്ക് കുട്ടികളെ തെരഞ്ഞെടുക്കും. അതിബുദ്ധിമാന്‍മാരായ കുട്ടികള്‍ക്ക് മാത്രമായിരിക്കും ഇവടെ പ്രവേശനം. കുട്ടികള്‍ക്ക് ആദ്യം എന്‍ട്രന്‍സ് പരീക്ഷയും പിന്നീട് ഐക്യു പരീക്ഷണവും ഉണ്ടായിരിക്കും.

മിക്ക കുട്ടികള്‍ക്കും കൗടില്യയെപോലെയാകാന്‍ സാധിക്കുമെന്നും അതിനായി അവരെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ഉദ്ദേമെന്നും അക്കാദമിക്ക് നേതൃത്വം നല്‍കുന്ന കൗടില്യയുടെ പിതാവ് സതീഷ് ശര്‍മ അറിയിച്ചു. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കുറുക്കുവഴികള്‍ക്കു പുറമേ വിവിധ വിഷയങ്ങളിലുള്ള പഠനവും അക്കാദമിയില്‍ ലഭ്യമാക്കാനാണ് ആലോചനയെന്ന് അദ്ദേഹം പറഞ്ഞു.
130 ആണ് കൗടില്യയുടെ ഐക്യു ലെവല്‍. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ പെട്ട കൊഹന്‍ഡ് ഗ്രാമത്തിലാണ് കൗടില്യ ജനിച്ചത്. ചെറിയ നാളുകള്‍ കൊണ്ടുതന്നെ ലോകത്തിലെ അറിവുകള്‍ മിക്കവയും സ്വായത്തമാക്കിയ കൗടില്യയുടെ കഴിവുകള്‍ ശാസ്ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്കെല്ലാം സെക്കന്റുകള്‍ കൊണ്ടാണ് കൗടില്യ മറുപടി നല്‍കുന്നത്.












Click it and Unblock the Notifications