കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 75000 കോടിയുടെ നിക്ഷേപവുമായി ഗൂഗിള്‍

Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ 75000 കോടിയുടെ നിക്ഷേപവുമായി ഗൂഗിള്‍. ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ മാകൃ കമ്പനി ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ 75000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ടോണിക് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ ആറാം എഡിഷനില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം.

Recommended Video

cmsvideo
Google's Rs 75,000-Crore Fund To Help Accelerate India's Digital Economy | Oneindia Malayalam
sunhar pichai

ഇന്ന് രാവിലെ സുന്ദര്‍ പിച്ചെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമാദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

'ഇന്ന് രാവിലെ സുന്ദര്‍ പിച്ചെയുമായി ഫലവത്തായ കൂടികാഴ്ച്ച നടന്നിരുന്നു. ഇന്ത്യയിലെ കര്‍ഷകരുടേയും യുവാക്കളുടേയും പുതിയ സംരംഭകരുടേയും ജീവിതത്തെ മികച്ച രീതിയില്‍ രൂപാന്തരപ്പെടുത്തുന്ന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കൊവിഡ് കാലത്ത് രൂപപ്പെട്ടുള്ള പുതിയ തൊഴില്‍ സംസ്‌കാരവും കൂടികാഴ്ച്ചയില്‍ വിഷയമായി' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 75000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക.

ഓരോ ഇന്ത്യക്കാരനും അവരുടെ പ്രാദേശിക ഭാഷയില്‍ വിവരങ്ങള്‍ ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണക്കുക, ആരോഗ്യം, വിദ്യഭ്യാസം, കാര്‍ഷിക മേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുലും സോണിയയും! ദില്ലിയിൽ കാത്തിരുന്നിട്ടും പടി കടത്തിയില്ല! സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുലും സോണിയയും! ദില്ലിയിൽ കാത്തിരുന്നിട്ടും പടി കടത്തിയില്ല!

സിന്ധ്യയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; നാക്കുളുക്കി കോണ്‍ഗ്രസ് നേതാവ്; സച്ചിന്‍ പൈലറ്റ് ബിജെപിയില്‍സിന്ധ്യയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; നാക്കുളുക്കി കോണ്‍ഗ്രസ് നേതാവ്; സച്ചിന്‍ പൈലറ്റ് ബിജെപിയില്‍

English summary
Google CEO Sundar Pichai Announced The Google will Invest 10 Billion To India alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X