റിപ്പബ്ലിക് ആഘോഷത്തില്‍ പങ്കുചേരാന്‍ ഗൂഗിള്‍ ഡൂഡിലും
ദില്ലി: ഇന്ത്യന്‍ റിപ്പബ്ലിക്കിന് അറുപത്തിയാറു വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ രാജ്യമെങ്ങും ആഘോഷത്തിലാണ്. ആ ആഘോഷത്തില്‍ പങ്കുചേരാന്‍ ഗൂഗിളും എത്തികഴിഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ഗൂഗിള്‍ ഡൂഡിലാണ് സമ്മാനിക്കുന്നത്. ഇത് അഞ്ചാം തവണയാണ് റിപ്പബ്ലിക് ദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ സമ്മാനിക്കുന്നത്.
നിറപ്പകിട്ടാര്‍ന്ന ഗൂഗിള്‍ ഡൂഡിലാണ് ഇത്തവണ ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യാ ഗേറ്റും രാഷ്ട്രപതി ഭവനും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ ഡൂഡിലില്‍ ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമണിഞ്ഞ സ്ത്രീകളെയും പുരുഷന്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2010, 2012,2013, 2014 വര്‍ഷങ്ങൡും റിപ്പബ്ലിക് ദിനത്തില്‍ ഗൂഗില്‍ ഡൂഡില്‍ ഒരുക്കിയിരുന്നു.

ഇക്കാലത്തിനിടയ്ക്ക് ഒട്ടേറെ പുരോഗതി നമുക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ മഹാന്‍മാര്‍ സ്വപ്‌നം കണ്ട ഭാരതം രൂപപ്പെടുത്തിയെടുക്കേണ്ടത് നാം തന്നെയാണ്. ഭാരതത്തിന്റെ യശസ്സിന് കോട്ടം തട്ടുന്ന പ്രവൃത്തികള്‍ രാജ്യത്ത് നടനമാടുന്നുണ്ട്. ഇതിനെതിരെ കണ്ണും കാതും തുറന്ന് ജാഗ്രതയോടെ ഇരിക്കാന്‍ നമുക്ക് സാധിക്കണം.
ഭരണഘടനയില്‍ പറയുന്നതുപോലുള്ള ദര്‍ശനങ്ങള്‍ നമ്മുടെ ജീവിതത്തിലെ കാഴ്ചപ്പാടു കൂടിയാവണം എന്നു ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഗൂഗിള്‍ ഡൂഡിലിനൊപ്പം എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകളും നേരുന്നു.












Click it and Unblock the Notifications