മംഗള്യാന് മംഗളമോതി ഗൂഗിന്റെ ഡൂഡില്‍... ഇത് ചരിത്രസംഭവം
ബാംഗ്ലൂര്‍: ബഹിരാകാശത്തെ ഇന്ത്യയുടെ ചരിത്ര നേട്ടമായ മംഗള്യാന് ഗൂഗിളും ആഘോഷിക്കുന്നു. മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ഒരുമാസം പൂര്‍ത്തിയായ ദിവസം മംഗള്യാന് ഡൂഡിലാണ് ഗൂഗിള്‍ തയ്യാറാക്കിയിരിക്കുന്നത്.
മംഗള്യാന് ആണ്... ഇന്ത്യയുടെ വിജയമാണ്... അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ഡൂഡില്‍ ദൃശ്യമാകൂ. എന്തായാലും ഇന്ത്യയുടെ ബഹിരാകാശ വിജയത്തിന് കിട്ടിയ മറ്റൊരു അംഗീകാരമായിട്ടാണ് ചിലരെങ്കിലും ഈ ഡൂഡിലിലെ വിശേഷിപ്പിക്കന്നത്.

ഗൂഗിളിന്റെ കാര്യത്തില്‍ ഇത്തരമൊരു ഡൂഡില്‍ പുതുത തന്നെയാണ്. വലിയ സംഭവങ്ങളുടെ വാര്‍ഷികങ്ങള്‍, ലോക പ്രശസ്തരുടെ ജന്മദിനങ്ങള്, അന്തര്‍ദേശീയ ദിനങ്ങള്‍ തുടങ്ങിയവയാണ് പൊതുവേ ഡൂഡില്‍ ആയി പ്രത്യക്ഷപ്പെടാറുള്ളത്. ഒരു ബഹിരാകാശ ദൗത്യം ഒരുമാസം പൂര്‍ത്തിയാക്കിയത് ഡൂഡിലാകുന്നത് എന്തായാലും ആദ്യമായിട്ടാണ്.
ചൊവ്വാ പര്യവേഷണം വിജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. ആദ്യ ദൗത്യം തന്നെ വിജയമാക്കിയ ഏക രാജ്യവും ഇന്ത്യ തന്നെ. ഇതോടെ ബഹിരാകാശ രംഗത്തെ ഭീമന്മാരായ അമേരിക്കക്കും, റഷ്യക്കും യൂറോപ്പിനും ഒപ്പം ഇന്ത്യും സ്ഥാനം പിടിച്ചു.
അമേരിക്കയും റഷ്യയും യൂറോപ്പും ഒക്കെ ശതകോടികള്‍ ചൊവ്വാ ദൗത്യത്തിനായി ചെലവഴിച്ചപ്പോള്‍ വെറും എഴുപത്തിനാല് ദശലക്ഷം ഡോളര്‍ മാത്രമായിരുന്നു മംഗള്‍യാന്റെ ചെലവ്. നാസയുടെ ചൊവ്വാ ദൗത്യമായ മാവന് 671 ദശലക്ഷം ചെലവഴിച്ചാണ് ചൊവ്വയിലെത്തിച്ചത്. ഹോളിവുഡ് ചിത്രമായ ഗ്രാവിറ്റി നിര്‍മിക്കാന്‍ വേണ്ടിവന്ന ചെലവ് പോലും ആയിരുന്നില്ല നമ്മുടെ മംഗള്യാന്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications