2014നെ പടിയിറക്കാന്‍ ഗൂഗിള്‍ ഡൂഡില്‍
വാഷിങ്ടണ്‍: ഒരുപാട് കഥകള്‍ പറയാന്‍ ബാക്കിയാക്കി 2014 വിടപറയാന്‍ നില്‍ക്കുന്നു. മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ വര്‍ഷത്തെ സന്തോഷത്തോടെ യാത്ര അയക്കുകയാണ് ലോകമെമ്പാടും. 2014നെ യാത്രയാക്കാന്‍ അനിമേറ്റഡ് ഡൂഡിലുമായി ഗൂഗിളും എത്തി. 2014 അനിമേറ്റഡ് ഡൂഡിലില്‍ ഒട്ടേറെ കഥകള്‍ മറഞ്ഞിരിപ്പുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ പ്രധാന സംഭവങ്ങളെ കുറിച്ചുള്ള ലിങ്കുകള്‍ എല്ലാം തന്നെ ഡൂഡിലില്‍ നല്‍കി കൊണ്ടാണ് ഗൂഗിള്‍ 2014ന്റെ യാത്രയയപ്പ് ഒരുക്കിയിരിക്കുന്നത്.

റെയില്‍വേയുടെ ഇ- ടിക്കറ്റിംഗ് സംവിധാനമായ ഐ.ആര്‍.ടി.സിയാണ് ആദ്യ നിരയില്‍ നില്‍ക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട്, എസ്.ബി.ഐ ഓണ്‍ലൈന്‍, സ്‌നാപ്ഡീല്‍, പി.എന്‍. ആര്‍ സ്റ്റാറ്റസ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍ ജനശ്രദ്ധ ആകര്‍ഷിച്ചതും,ഏറ്റവും പ്രധാനപ്പെട്ടതുമായ സംഭവങ്ങളാണ് ഗൂഗിള്‍ ഡൂഡിലില്‍ ഒളിഞ്ഞിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ്, ഫിഫ ലോകകപ്പ്, ഐ ഫോണ്‍ 6, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവയാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്.
സണ്ണി ലിയോണാണ് ജനങ്ങള്‍ക്കിടയില്‍ വൈറലായ താരം. രണ്ടാം സ്ഥാനം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. 2014ല്‍ മിന്നി മറഞ്ഞുപോയ ലോക വിവരങ്ങളും ഡൂഡിലില്‍ കാണാം. ഇനി പുതുവര്‍ഷം..പുതിയ കഥകള്‍..പുതിയ സംഭവ വികാസങ്ങള്‍.. 2015നെ സന്തോഷത്തോടെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാം.












Click it and Unblock the Notifications