Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിള്‍ പാര; വിക്കിപീഡിയക്ക് വായനക്കാര്‍ കുറയുന്നു

ദില്ലി: കാലവും ആള്‍ക്കാരുടെ കാഴ്ചപ്പാടും മാറുന്നതിനനുസരിച്ച് സജ്ജീകരണങ്ങള്‍ക്കും സംവിധാനങ്ങല്‍ക്കും മാറ്റം വരുത്തണം. അല്ലെങ്കില്‍ പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ ആളുകള്‍ അങ്ങോട്ട് ചായും. അങ്ങനെയിപ്പോള്‍ ഗൂഗിള്‍ തിരച്ചിലിന് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയത് വിക്കിപീഡിയയ്ക്ക് പാരയായി.

വെബ് ലോകത്തെ റഫറന്‍സ് പുസ്തകവും ഏറ്റവും തിരക്കേറിയ ആറാമത്തെ സൈറ്റുമായ വിക്കി പീഡിയയ്ക്കാണ് ഗൂളിന്റെ പുതിയ തിരച്ചില്‍ സംവിധാനങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഗൂഗിളിന്റെ തിരച്ചില്‍ സംവിധാനങ്ങള്‍ വിക്കി പീഡിയയ്ക്ക് വായനക്കാരെ കുറയ്ക്കുന്നത്രെ.

Google, Wikipedia

2012 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വിക്കിപീഡിയ വായനക്കാരുടെ എണ്ണത്തില്‍ പത്ത് ശതമാനം കുറവു വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ് പതിപ്പിലാണ് ഈ കുറവിന്‍ പന്ത്രണ്ട് ശതമാനവും.

അതേസമയം ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ പ്രാദേശിക ഭാഷകള്‍ക്ക് വായനക്കാരുടെ എണ്ണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 523 ദശലക്ഷം യുനീക് സന്ദര്‍ശകരാണ് വിക്കിക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിളിന്റെ തിരച്ചില്‍ സംവിധാനത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ തങ്ങള്‍ക്ക് ഭാവിയിലും ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് വിക്കിപീഡിയ. അതുകൊണ്ട് തന്നെ നിലനില്‍പിന് സൈറ്റ് ഒന്ന് അടിമുടി മാറ്റാനും വിക്കീപീഡിയ ആലോചിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+