കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംളൂരുവില്‍ ഗുഗിള്‍ ജീവനക്കാരന് കൊറോണ: രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓഫീസില്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഗൂഗിള്‍ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതായി ഗൂഗിള്‍. കൊറോണയുടെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പുവരെ ഇദ്ദേഹം ബെംഗളൂരുവിലെ ഓഫീസിലുണ്ടായിരുന്നുവെന്നാണ് ഗൂഗിള്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കൊറോണ വൈറസ് ബാധ: പെരിങ്ങോം സ്വദേശിയുടെ വിമാനത്തില്‍ സഞ്ചരിച്ച വിമാനയാത്രക്കാരെ കണ്ടെത്തുംകൊറോണ വൈറസ് ബാധ: പെരിങ്ങോം സ്വദേശിയുടെ വിമാനത്തില്‍ സഞ്ചരിച്ച വിമാനയാത്രക്കാരെ കണ്ടെത്തും

ഗൂഗിള്‍ ഇന്ത്യയുടെ ബെംഗളൂരു ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് കുറച്ച് മണിക്കൂറുകള്‍ മുമ്പുവരെ ഇയാള്‍ ഓഫീസില്‍ ഉണ്ടായിരുന്നതായും ഗൂഗിള്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ ഗൂഗിള്‍ ജീവനക്കാരനും ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സഹപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. ഇവരോട് ആരോഗ്യ നില നിരീക്ഷിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

corona-1

അടുത്ത കാലത്ത് സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ 76 കാരനാണ് കഴിഞ്ഞ ദിവസം കൊറോണ ബാധയെത്തുടര്‍ന്ന് മരിച്ചത്. കര്‍ണാടകത്തിലെ കലബുര്‍ഗ്ഗി സ്വദേശിയാണ് ഇയാള്‍. കര്‍ണാടകത്തില്‍ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 74ല്‍ ​എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 16 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണ്. എന്നാല്‍ ഇന്ത്യയില്‍ ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ നിന്നുള്ള മൂന്നുപേരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

ഉത്തര്‍പ്രദേശില്‍ ആറ് പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടത്തില്‍ നാല് പേര്‍ക്കും മഹാരാഷ്ട്രയില്‍ ഒരാള്‍ക്കും ലഡാക്കില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍, തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ പത്തനംതിട്ട സ്വദേശികളില്‍ നിന്ന് രോഗം വ്യാപിച്ചതിന് പുറമേ വ്യാഴാഴ്ച രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ മാര്‍ച്ച് ആദ്യവാരം ദുബായില്‍ നിന്ന് മ‍ടങ്ങിയെത്തിയ ആളാണ്. രണ്ടാമന്‍ തൃശ്ശൂര്‍ സ്വദേശിയാണ്. ഇരുവരും ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്.

കൊറോണ; കണ്ണൂര്‍ സ്വദേശി കോഴിക്കോട് എത്തി, മലബാർ പ്ലാസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ തേടി അധികൃതർകൊറോണ; കണ്ണൂര്‍ സ്വദേശി കോഴിക്കോട് എത്തി, മലബാർ പ്ലാസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ തേടി അധികൃതർ

കഴിഞ്ഞ മാർച്ച് അഞ്ചിന് സ്പൈസ് ജെറ്റിന് കരിപ്പൂര്‍ വിമാനത്തില്‍ നാട്ടിലെത്തിയ ഇദ്ദേഹം കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ഈ മാസം ഏഴു മുതൽ 12 വരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ ചികിത്സയില്‍ കഴിയുകയായിരുന്ന ഇയാളെ രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹത്തോട് വീട്ടിൽ ഐസോലേഷനില്‍ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഏഴിന് പരിശോധനയ്ക്ക് അയച്ച രക്തസാമ്പിളിന്റെ പരിശോധനാ ഫലം ആലപ്പുഴ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വ്യാഴാഴ്ച്ചയാണ് ലഭിച്ചത്. ഇതോടെ യുവാവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

English summary
Google employee in Bengaluru tests positive for coronavirus, colleagues quarantined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X