കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈൻ ലൈംഗിക വ്യാപാരം വഴി ഫേസ്ബുക്കും ഗൂഗിളും ലാഭം കൊയ്യുന്നു!! എന്താണ് പോപ്പ് അപ്പ് ബ്രോത്തൽസ്

Google Oneindia Malayalam News

ദില്ലി: ലൈംഗിക വ്യാപാരത്തിൽ നിന്ന് ഇന്റർനെറ്റ് ഭീമന്മാർ ലാഭം കൊയ്യന്നുവെന്ന അവകാശവാദവുമായി ബ്രിട്ടീഷ് ഏജന്‍സി. ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാഷണല്‍ ക്രൈം ഏജന്‍സിയാണ് ഈ വിവരം പുറത്തുവന്നിട്ടുള്ളത്. വരുമാനമുണ്ടാക്കുന്നതിനായി ഗൂഗിളും ഫേസ്ബുക്കും ഓണ്‍ലൈൻ പെൺവാഭിത്തെയും മനുഷ്യക്കടത്തിനെയും ഉപയോഗിക്കുന്നുണ്ടെന്നാണ് ക്രൈം ഏജന്‍സികളുടെ കണ്ടെത്തൽ.

ഇത്തരത്തിലുള്ള അശ്ലീല പ്രവൃത്തികൾ വഴി ഗൂഗിൾ പണം സമ്പാദിക്കുന്നില്ലെന്നാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഗൂഗിൾ പിന്തുടരുന്നത് സീറോ ടോളറൻസ് പോളിസിയാണെന്നും കമ്പനി വ്യക്തമാക്കുന്നു. അമേരിക്കയിൽ ഓൺലൈൻ വഴിയുള്ള ലൈംഗിക വ്യാപാരത്തെ പ്രതിരോധിക്കുന്നതിനായി നിയമം കൊണ്ടുവരാനുള്ള നീക്കത്തെ സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

താൽക്കാലിക വേശ്യാലയങ്ങൾ ഇന്റർനെറ്റ് വഴി

താൽക്കാലിക വേശ്യാലയങ്ങൾ ഇന്റർനെറ്റ് വഴി

പോപ്പ് അപ്പ് ബ്രോത്തൽസ് എന്ന് വിളിപ്പേരുള്ള താൽക്കാലിക വേശ്യാലയങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി പരസ്യം ചെയ്യുകയും അതിനൊപ്പം തന്നെ കച്ചവടമുറപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ക്രൈം ഏജൻസി കണ്ടെത്തിയിട്ടുള്ളത്. ഇന്റർനെറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇത്തരത്തിലുള്ള മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും വേണ്ടി ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ക്രൈം ഏജൻസി കൂട്ടിച്ചേർക്കുന്നു.

 പോപ്പ് അപ്പ് സെക്സ് ക്ലബ്ബുകൾ

പോപ്പ് അപ്പ് സെക്സ് ക്ലബ്ബുകൾ

ബ്രിട്ടനിലെ കോൺവാള്‍, കേംബ്രിഡ്ജ്, സ്വിണ്ടോൺ, പീക്ക് ജില്ലയിലെ ഹോളിഡേ കോട്ടേജുകൾ, ബിഷപ് ഡെര്‍ബി, അലസ്റ്റൈർ റെഡ്ഫേൺ എന്നിവിടങ്ങലളില്‍ ഇത്തരത്തില്‍ ഓൺലൈൻ വഴി ലൈംഗിക വ്യാപാരം കൊഴുപ്പിക്കുന്ന പോപ്പ് അപ്പ് സെക്സ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്.

 നിയമം ശക്തമാക്കാൻ നീക്കം

നിയമം ശക്തമാക്കാൻ നീക്കം


ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം ഇത് പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളിൽ മാത്രം അധിഷ്ടിതമാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിവരുന്നത്. ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം അത് പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാക്കാനുള്ള നിയമം രൂപീകരിക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. ഇത്തരത്തിൽ ഇന്‍റർനെറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാനുള്ള നീക്കങ്ങൾ അമേരിക്കയും നടത്തിവരുന്നുണ്ട്.

 ശക്തമായ നടപടി സ്വീകരിക്കാന്‍

ശക്തമായ നടപടി സ്വീകരിക്കാന്‍

നാഷണൽ ക്രൈം ഏജന്‍സിയുടെ മോഡേൺ സ്ലേവറി സ്റ്റാറാണ് വെബ് കമ്പനികൾ ഓൺലൈന്‍ ലൈംഗിക ചൂഷണത്തിന് പിന്തുണ നൽകുന്നുണ്ടെന്നും ഇതുവഴി പണം സമ്പാദിക്കുന്നുണ്ടെന്നും അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇതിനൊപ്പം ഇന്റർനെറ്റ് ഭീമന്മാർക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കാൻ ഏജൻസി നിര്‍ദേശം നൽകുന്നു.

English summary
Internet giants were accused of profiting from sex trafficking in Britain last night as security chiefs warned of a new wave of “pop-up brothels” sweeping the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X