ക്രിമിനലായി മോദിയുടെ ചിത്രം വന്ന സംഭവം ഗൂഗിള്‍ മാപ്പ് പറഞ്ഞു
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ടോപ് 10 ഇന്ത്യന്‍ ക്രിമിനലുകള്‍ എന്ന ഇമേജ് സെര്‍ച്ചില്‍ കാണിക്കുന്നതില്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ മാപ്പ് പറഞ്ഞു. സെര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ ചിത്രം ക്രിമിനലുകളുടെ ചിത്രത്തിനൊപ്പം കാണിക്കുന്നതിലൂടെയുണ്ടാവുന്ന ആശയക്കുഴപ്പത്തില്‍ മാപ്പു പറഞ്ഞ കമ്പനി വക്താവ് ഇത് പരിഹരിക്കുന്നതിനുളള ശ്രമം തുടരുകയാണെന്നും അറിയിച്ചു.
സെര്‍ച്ച് ഫലത്തില്‍ പ്രതിഫലിക്കുന്നത് കമ്പനിയുടെ അഭിപ്രായമല്ല. ചില മാറ്ററുകള്‍ തെരയുമ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുന്നത് വിചിത്രമാഉത്തരമായിരിക്കും. തെരച്ചില്‍ ഫലങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി പ്രോഗ്രാമുകളുടെ നവീകരണം നടന്നുവരികയാണെന്നും ഗൂഗിള്‍ വക്താവിന്റെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദിയുടെ ചിത്രം ടോപ് 10 ഇന്ത്യന്‍ ക്രിമിനലുകള്‍ എന്ന ഇമേജ് സെര്‍ച്ചില്‍ കാണിച്ചത് . ടോപ് 10 ഇന്ത്യന്‍ ക്രിമിനലുകള്‍ എന്ന കീ വേഡ് സേര്‍ച്ച് ചെയ്യുമ്പോഴാണ് മോഡിയേയും വന്‍ ക്രിമിനലുകള്‍ക്കൊപ്പം ഗൂഗിള്‍ കാണിക്കുന്നത്. അതേസമയം ശ്രീ ശ്രീ രവിശങ്കറും ഹൃത്വിക്‌റോഷനും സോനാക്ഷി സിന്‍ഹയും അരവിന്ദ് കെജ്രിവാളുമെല്ലാം ഇതിലുണ്ട് മൈക്രോ ബ്‌ളോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ചൂടുപിടിച്ച ചര്‍ച്ചയായി മാറിയിരിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് മോശമാക്കാന്‍ ചിലര്‍ ഇതിനെ അവസരമായി വിനിയോഗിക്കുന്നെന്നാണ് ചിലരുടെ അഭിപ്രായം. സേര്‍ച്ച് റിസള്‍ട്ടില്‍ നിന്നും മോഡിയുടെ പേര് മാറ്റണമെന്ന ആവശ്യം ഇതിനോടകം വന്നു കഴിഞ്ഞു.












Click it and Unblock the Notifications