കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഇനി 'കോമഡി' ആവില്ല... 9 ഇന്ത്യന്‍ ഭാഷകളില്‍ ന്യൂറല്‍ മെഷീന്‍ ട്രാന്‍സ്ലേഷന്‍

Google Oneindia Malayalam News

ദില്ലി: ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ എത്തിയപ്പോള്‍ ഏവരും ഏറെ പ്രതീക്ഷയോടെ ആയിരുന്നു അതിനെ കണ്ടിരുന്നത്. തുടക്കത്തില്‍ എല്ലാവിധ ബാലാരിഷ്ടതകളും പ്രകടമാക്കിയ ഗൂഗിള്‍ ട്രേന്‍സ്ലേഷന്‍ ട്രോള്‍ പേജുകളില്‍ പോലും ഇടം നേടി.

Google Translate

എന്നാല്‍ ഇപ്പോള്‍ ആ പ്രശ്‌നങ്ങളെ എല്ലാം മറികടക്കാനുള്ള സംവിധാനമാണ് ഗൂഗിള്‍ പുതിയതായി തയ്യാറാക്കിയിരിക്കുന്നത്. ന്യൂറല്‍ മെഷീന്‍ ട്രാന്‍സ്ലേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, തമിഴ്, തെലിങ്ക്, കന്നഡ, പഞ്ചാബി ഭാഷകളിലാണ് ഈ മാറ്റം ഉണ്ടാവുക.

Goofgle

ഇംഗ്ലീഷില്‍ നിന്ന് ഈ ഭാഷകളിലേക്കുള്ള തര്‍ജ്ജമ ഇനി പഴയതിനേക്കാള്‍ എളുപ്പമാകും എന്ന് ഉറപ്പാണ്. നേരത്തെ വാചകങ്ങളെ ഭാഗങ്ങളാക്കിയാണ് തര്‍ജ്ജമ ചെയ്തിരുന്നതെങ്കില്‍ പുതിയ സങ്കേതം പ്രകാരം മുഴുവന്‍ വാചകത്തെ ഒറ്റയടിക്ക് അര്‍ത്ഥം ചോരാതെ തര്‍ജ്ജമ ചെയ്യാനാകും.

English summary
Google launches Neural Machine Translation for 9 Indian languages including Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X