കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാസ്സ് മുറികളുമായി ഗൂഗിള്‍ ഇന്ത്യയിലേക്ക്

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ഗൂഗിള്‍ ഇന്ത്യയില്‍ ഐടി കോഴ്‌സുകള്‍ ആരംഭിക്കുന്നു. ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ ഡെവലപ്പര്‍മ്മാര്‍ക്ക് പരിശീലനം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. യുഎസില്‍ നിന്നുള്ള ഗുഗില്‍ ഇന്‍സ്ട്രക്റ്റര്‍മ്മാരായിരിക്കും ക്ലാസ്സുകള്‍ എടുക്കുന്നത്.

google

ആറു മാസം മുതല്‍ ഒന്‍പതു മാസം വരെ നാണ്ടു നില്‍ക്കുന്ന കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. പ്രതിമാസം 9800 രൂപയാണ് കോഴ്‌സ് ഫീസ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫീസിന്റെ 50% തുക തിരികെ നല്‍കും. ഓണ്‍ലൈന്‍ വിദ്യാഭ്യസ സംരഭങ്ങളായ ഉഡാസിറ്റി, ടാറ്റാ ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്നാണ് ഗൂഗില്‍ പുതിയ കോഴ്‌സിന് തുടക്കമിടുന്നത്.

കോഴ്‌സ് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാം, ആയിരം സ്‌കോളര്‍ഷിപ്പുകളും കമ്പനികള്‍ ഓഫര്‍ ചെയ്തിട്ടുണ്ട്. സോഫ്റ്റ് വെയര്‍ ഡെലപ്പര്‍മ്മാരുടെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ, ഇവിടെയുള്ള 3.6 മില്യണ്‍ ഡെവലപ്പേഴ്‌സിനെ മുന്നോട്ട് കൊണ്ടു വരുക എന്നതുകൂടി ഗുഗിളിന്റെ ലക്ഷ്യമാണ്.

English summary
Google Launches Online IT Degrees in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X