Get Updates
Get notified of breaking news, exclusive insights, and must-see stories!

മോസ്റ്റ് സ്റ്റുപ്പിഡ് പ്രൈം മിനിസ്റ്റര്‍... അതും നമ്മുടെ മോദിയാ... ഞാന്‍ പറഞ്ഞതല്ല, ഗൂഗിള്‍ പറഞ്ഞതാ!

നരേന്ദ്ര മോദി ഏറ്റവും സ്റ്റുപ്പിഡ് ആയ പ്രധാനമന്ത്രിയാണ് - ഇങ്ങനെ ഒരു കാര്യം പറഞ്ഞത് കോണ്‍ഗ്രസ് നേതാവായ റഷീദ് ആല്‍വിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു ഇത്. ഒരു ടി വി ചാനലിന്റെ സംവാദ പരിപാടിക്കിടെയായിരുന്നു ഇത്. അന്ന് ഒപ്പമുണ്ടായിരുന്ന ബി ജെ പി നേതാവ് സ്മൃതി ഇറാനിയും പരിപാടി കേട്ടിരുന്നവരും ചേര്‍ന്ന് ആല്‍വിയെ പഞ്ഞിക്കിട്ടു.

Read Also: നോട്ടുകെട്ട് കൊണ്ട് കിടക്കയുണ്ടാക്കി സിപിഎം നേതാവ്... ഇതൊക്കെ വൈറ്റ് മണി തന്നെയാണോ, വീഡിയോ കാണാം!

അതിനും മുമ്പേ തന്നെ ഗൂഗിളില്‍ മോസ്റ്റ് സ്റ്റുപ്പിഡ് പ്രൈം മിനിസ്റ്റര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ വരുമായിരുന്നു. ഇക്കാര്യമാണ് ആല്‍വി എടുത്ത് ചോദിച്ചതും. ഇപ്പോഴിതാ കള്ളപ്പണവും കള്ളനോട്ടും പിടിക്കാന്‍ വേണ്ടി കൊട്ടിഘോഷിച്ച് തുടങ്ങിയ നോട്ട് നിരോധനം ജനങ്ങളെ ബാധിച്ച് തുടങ്ങിയതോടെ, ഗൂഗിളിനൊപ്പം ആളുകളും പറഞ്ഞുതുടങ്ങി, മോദിയെപ്പറ്റി ഇങ്ങനെ ഒരു കാര്യം.

ഗൂഗിള്‍ സെര്‍ച്ച് ഇമേജ്

ഗൂഗിള്‍ സെര്‍ച്ച് ഇമേജ്

മോസ്റ്റ് സ്റ്റുപ്പിഡ് പി എം എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിള്‍ തരുന്ന റിസള്‍ട്ടിലെ ചിത്രങ്ങളില്‍ കൂടുതലും നരേന്ദ്ര മോദിയുടേതാണ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ പറന്നുനടക്കുകയാണ് ഇപ്പോള്‍.

എന്താണ് ഇപ്പോഴത്തെ പ്രശ്‌നം

എന്താണ് ഇപ്പോഴത്തെ പ്രശ്‌നം

പഴയ ഈ സെര്‍ച്ച് റിസല്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകാന്‍ എന്താണ് കാരണം. സംശയം വേണ്ട നോട്ട് നിരോധനം തന്നെ. മികച്ച ഒരു നീക്കമെന്ന് പറഞ്ഞ് കയ്യടിച്ചവര്‍ പോലും പോകെപ്പോകെ, ആവശ്യത്തിന് നോട്ടുകള്‍ കിട്ടാതായതോടെ മോദിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.

മോദിയോ നീറോ ചക്രവര്‍ത്തിയോ

മോദിയോ നീറോ ചക്രവര്‍ത്തിയോ

റോമാസാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു എന്ന കഥയുമായിട്ടാണ് നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ താരതമ്യം ചെയ്യുന്നത്. ജനങ്ങള്‍ ആവശ്യത്തിന് പണമില്ലാതെ വിഷമിക്കുമ്പോള്‍ മോദി വിദേശ യാത്ര നടത്തിയതിനെതിരെയും ജനരോഷമുണ്ട്.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ഇതാദ്യമായിട്ടൊന്നുമല്ല നരേന്ദ്ര മോദിക്ക് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ പണി കൊടുക്കുന്നത്. നേരത്തെ, ലോകത്തെ ഏറ്റവും വലിയ ക്രിമിനലുകള്‍ എന്ന് തിരഞ്ഞാലും ഗൂഗിള്‍ നരേന്ദ്ര മോദിയുടെ ചിത്രം തരുമായിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തതാണ്.

മോസ്റ്റ് ബ്യൂട്ടിഫുള്‍ പ്രധാനമന്ത്രി

മോസ്റ്റ് ബ്യൂട്ടിഫുള്‍ പ്രധാനമന്ത്രി

ഗൂഗിളിന്റെ സെര്‍ച്ച് റിസള്‍ട്ടുകള്‍ പലതും വളരെ രസകരമാണ്. മോസ്റ്റ് ബ്യൂട്ടിഫുള്‍ പ്രധാനമന്ത്രി എന്ന് സെര്‍ച്ച് ചെയ്താല്‍ പ്രധാനമന്ത്രിയേ അല്ലാത്ത ഹിന റബ്ബാനിയുടെ ഫോട്ടോയാണ് കിട്ടുന്നത്. റബ്ബാനി മാത്രമല്ല മറ്റുള്ളവരും ഉണ്ട്. പക്ഷേ ഇവരില്‍ പ്രധാനമന്ത്രിമാര്‍ കുറവ്

മോസ്റ്റ് കറപ്്റ്റ് പ്രധാനമന്ത്രി

മോസ്റ്റ് കറപ്്റ്റ് പ്രധാനമന്ത്രി

ഇനി മോസ്റ്റ് കറപ്്റ്റ് പ്രധാനമന്ത്രി എന്നാണ് സെര്‍ച്ച് ചെയ്യുന്നതെങ്കിലോ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മുതല്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വരെയുള്ളവരെ കാണാം.

മോസ്റ്റ് സ്റ്റുപിഡ് പ്രസിഡണ്ട്

മോസ്റ്റ് സ്റ്റുപിഡ് പ്രസിഡണ്ട്

ഒരു രാജ്യത്തിന്റെ പോയിട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പോലും പ്രസിഡണ്ടല്ലാത്ത രാഹുല്‍ ഗാന്ധിയെ വരെ കാണാം, മോസ്റ്റ് സ്റ്റുപിഡ് പ്രസിഡണ്ട് എന്ന് സെര്‍ച്ച് ചെയ്താല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ടാണ് കക്ഷി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+