ടോപ് ടെന്‍ ക്രിമിനല്‍സില്‍ നരേന്ദ്ര മോദിയും... ഗൂഗിളിന് പണികിട്ടുമോ?
അലഹാബാദ്: ലോകത്തെ പത്ത് ക്രിമിനലുകളുടെ പട്ടികയില്‍ നരേന്ദ്ര മോദിയെയും പെടുത്തി എന്നാരോപിച്ച് ഗൂഗിളിനെതിരെ പരാതി. സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനെതിരെ അഡ്വക്കേറ്റായ സുശീല്‍ കുമാര്‍ മിശ്രയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച അലഹബാദ് കോടതി ഗൂഗിള്‍ ഇന്ത്യ സി ഇ ഒയ്ക്ക് നോട്ടീസയച്ചു.
ചൊവ്വാഴ്ചയാണ് ഗൂഗിള്‍ ഇന്ത്യയ്ക്ക് അലഹബാദ് കോടതി നോട്ടീസ് അയച്ചത്. സംഭവത്തില്‍ ഗൂഗിളിനും യ്ക്കും ഉയര്‍ന്ന ഓഫീഷ്യലുകള്‍ക്കും എതിരെ ക്രിമിനല്‍ കേസെടുക്കാനും കോടതി നിര്‍ദേശിച്ചു. ആഗസ്ത് 31ന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. 2015 നവംബര്‍ 3 ന് പരാതിക്കാരനായ സുശീല്‍ കുമാര്‍ മിശ്ര ഇതേ കാര്യവുമായി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു.

എന്നാല്‍ ഇത് സിവില്‍ കേസ് ആണെന്ന് കാണിച്ച് ഡി എം ഈ പരാതി മടക്കി. തുടര്‍ന്നാണ് സുശീല്‍ കുമാര്‍ മിശ്ര പരാതിയുമായി അലഹബാദ് കോടതിയെ സമീപിച്ചത്. ലോകത്തെ പത്ത് ക്രിമിനലുകള്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും വരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ഇതി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഇയാള്‍ ഗൂഗിളിന് കത്തയച്ചിരുന്നത്രെ. എന്നാല്‍ കത്തിന് മറുപടി ഒന്നും ലഭിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി താന്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട് എന്നാണ് സുശീല്‍ കുമാര്‍ മിശ്ര പറയുന്നത്. ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍.












Click it and Unblock the Notifications