ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ക്ക് സെര്‍ച്ച് എന്‍ജിനുകളുടെ വിലക്ക്, 20 കീവേര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും
ദില്ലി: പ്രമുഖ സെര്‍ച്ച് എന്‍ജിനുകളായ ഗൂഗിളും യാഹുവും മൈക്രോസോഫ്റ്റും ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യും. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പ്പര്യഹര്‍ജി നേരത്തെ പരിഗണിച്ച സുപ്രീം ഗൂഗിള്‍, യാഹു, മൈക്രോസോഫ്റ്റ് എന്നീ സെര്‍ച്ച് എന്ജിനികളോട് ലിംഗനിര്ണ്ണത്തെ പിന്തുണയ്ക്കുന്ന എല്ലാത്തരത്തിലുമുള്ള പരസ്യങ്ങളും നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നതിനുള്ള പരിശോധനകള്‍, ഈ വിവരങ്ങളിലേക്കുള്ള കീവേര്‍ഡുകള്‍ എന്നിവ സെര്‍ച്ച് എന്‍ജിനുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്, എന്നിവരടങ്ങിയ ബെഞ്ചിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ബ്ലോക്ക് ചെയ്യേണ്ട 22 കീവേര്‍ഡുകളുടെ ലിസ്റ്റ് സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ഈ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ലിംനിര്ണ്ണയ പരിശോധ സംബന്ധിച്ച വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുന്നത് തടയുന്നതിനായാണ് നിര്‍ദ്ദേശം. ഓരോ സെര്‍ച്ച് എന്‍ജിനുകള്‍ക്കും ഇത്തരം കീവേര്‍ഡുകളും ഇത് സംബന്ധിച്ച് വരുന്ന പരസ്യങ്ങളും ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമുണ്ടായിരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. സെര്‍ച്ച് എന്‍ജിനുകള്‍ പ്രദര്‍ശിപ്പിക്കുന്ന ലിംഗനിര്‍ണ്ണയ കിറ്റുകളുടെ പരസ്യങ്ങള്‍ ഇന്ത്യയിലെ നിയമങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ഡോ. സാബു ജോര്‍ജ്ജാണ് സുപ്രീം കോടതിയെ സമീപിച്ചത്. സാബു ജോര്‍ജ്ജ് നിര്‍ദ്ദേശിച്ച കീവേര്‍ഡുകളാണ് സുപ്രീം കോടതി സെര്‍ച്ച് എന്‍ജിനുകള്‍ക്ക് നല്‍കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications