കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ക്ക് സെര്‍ച്ച് എന്‍ജിനുകളുടെ വിലക്ക്, 20 കീവേര്‍ഡുകള്‍ ബ്ലോക്ക് ചെയ്യും

  • By Sandra
Google Oneindia Malayalam News

ദില്ലി: പ്രമുഖ സെര്‍ച്ച് എന്‍ജിനുകളായ ഗൂഗിളും യാഹുവും മൈക്രോസോഫ്റ്റും ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യും. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പ്പര്യഹര്‍ജി നേരത്തെ പരിഗണിച്ച സുപ്രീം ഗൂഗിള്‍, യാഹു, മൈക്രോസോഫ്റ്റ് എന്നീ സെര്‍ച്ച് എന്‍ജിനികളോട് ലിംഗനിര്‍ണ്ണത്തെ പിന്തുണയ്ക്കുന്ന എല്ലാത്തരത്തിലുമുള്ള പരസ്യങ്ങളും നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തമിഴ്‌നാടിന് 3000 ഘനയടി വെള്ളം നല്‍കാന്‍ മേല്‍നോട്ടസമിതി നിര്‍ദ്ദേശം, കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷതമിഴ്‌നാടിന് 3000 ഘനയടി വെള്ളം നല്‍കാന്‍ മേല്‍നോട്ടസമിതി നിര്‍ദ്ദേശം, കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷ

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നതിനുള്ള പരിശോധനകള്‍, ഈ വിവരങ്ങളിലേക്കുള്ള കീവേര്‍ഡുകള്‍ എന്നിവ സെര്‍ച്ച് എന്‍ജിനുകള്‍ ബ്ലോക്ക് ചെയ്യുമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്‍, എന്നിവരടങ്ങിയ ബെഞ്ചിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

google-yahoo

ബ്ലോക്ക് ചെയ്യേണ്ട 22 കീവേര്‍ഡുകളുടെ ലിസ്റ്റ് സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ഈ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ലിംനിര്‍ണ്ണയ പരിശോധ സംബന്ധിച്ച വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുന്നത് തടയുന്നതിനായാണ് നിര്‍ദ്ദേശം. ഓരോ സെര്‍ച്ച് എന്‍ജിനുകള്‍ക്കും ഇത്തരം കീവേര്‍ഡുകളും ഇത് സംബന്ധിച്ച് വരുന്ന പരസ്യങ്ങളും ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമുണ്ടായിരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. സെര്‍ച്ച് എന്‍ജിനുകള്‍ പ്രദര്‍ശിപ്പിക്കുന്ന ലിംഗനിര്‍ണ്ണയ കിറ്റുകളുടെ പരസ്യങ്ങള്‍ ഇന്ത്യയിലെ നിയമങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ഡോ. സാബു ജോര്‍ജ്ജാണ് സുപ്രീം കോടതിയെ സമീപിച്ചത്. സാബു ജോര്‍ജ്ജ് നിര്‍ദ്ദേശിച്ച കീവേര്‍ഡുകളാണ് സുപ്രീം കോടതി സെര്‍ച്ച് എന്‍ജിനുകള്‍ക്ക് നല്‍കുന്നത്.

English summary
Google,Microsoft and Yahoo search engines block info on sex determination tests. Supreme court gave 20 keywords to block.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X