ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ കാദംബിനി ഗാംഗുലിക്ക് ആദരമർപ്പിച്ച് ഗൂഗിൾ
ദില്ലി; ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ കാദംബിനി ഗാംഗുലിക്ക് ആദരമർപ്പിച്ച് ഗൂഗിൾ. കാംദംബിനിുടെ 160ാം ജൻമവാർഷിക ദിനത്തിലാണ് ഗൂഗിളിന്റെ ആദരം. ബെംഗളൂരുവിൽ നിന്നുള്ള ആർട്ടിസ്റ്റി ഓഡ്രിജയാണ് രാജ്യത്തെ വനിതകളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന്റെ സുവര്‍ണ്ണ അധ്യായം രചിച്ച കാദംബിനിയുടെ ഡൂഡിൽ തയ്യറാക്കിത്.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ
പൊതുസമൂഹത്തിലേക്ക് ഇറങ്ങാൻ വനിതകൾക്ക് വിലക്കുള്ള കാലത്തായിരുന്നു കാംദംബിനി ഗാംഗുലി എന്ന ബംഗാൾ സ്വദേശിനിയായ വനിത ഏഷ്യിലെ തന്നെ ആദ്യത്തെ ആധുനിക വൈദ്യശാസ്ത്ര ബിരുദം നേടിയത്. വിദ്യാഭ്യാസ വിഷങ്ങളിലും സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെയും അവർ നിരന്തരം പോരാടി. ശൈശവ വിവാഹം നിർബന്ധമാിരുന്ന കാലത്ത് 20ാം വയസിലായിരുന്നു കാദംബിനി വിവാഹം കഴിച്ചത്.
1889 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രതിനിധിസംഘം രൂപീകരിച്ച ആറ് വനിതകളിൽ ഒരാണ് കൂടിയാണ് കാദംബിനി..കൊൽക്കത്ത മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ആദ്യ വനിത കൂടിയാണ് അവർ. 1886 ലാണ് ബിരുദം നേടിയത്. എന്നാൽ അവിടം കൊണ്ട് അവർ പഠനം അവസാനിപ്പിച്ചില്ല. ഗൈനക്കോളജിയിൽ സ്പെഷ്യലൈസേഷനോടുകൂടി മൂന്ന് അധിക ഡോക്ടറേട് അവർ നേടി,അതും വിദേശത്ത് എഡിന്‍ബര്‍ഗ് കോളേജ് ഓഫ് മെഡിസിന്‍ ഫോര്‍ വിമന്‍, ഗ്ലാസ്‌ഗോ, ഡബ്ലിന്‍ എന്നിവിടങ്ങളിൽ നിന്നായി. സ്വന്തമായി ഒരു സ്വകാര്യ ക്ലിനിക്ക് ആരംഭിക്കുന്നതിനായി 1890 കളിലാണ് അവർ ഇന്ത്യയിലേക്ക് മടങ്ങിയത്.1923 ഒക്ടോബറിലായിരുനന്ു അന്ത്യം.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications