കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ശവക്കല്ലറയില്‍ കയറാന്‍ ഗൂഗിള്‍ പ്ലസിന് നേരമായി

  • By Sruthi K M
Google Oneindia Malayalam News

അങ്ങനെ ഗൂഗിള്‍ പ്ലസും നമ്മോട് വിടപറയാന്‍ ഒരുങ്ങുകയാണ്. ഓര്‍ക്കൂട്ടിനെ പോലെ ഗൂഗുള്‍ പ്ലസിനും ശവക്കല്ലറയില്‍ കയറാന്‍ സമയമായി. ഗൂഗിള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസിനെ മടക്കി അയക്കാന്‍ ഒരുങ്ങുകയാണ്. നമുക്കും ഗൂഗിള്‍ പ്ലസിനോട് വിടപറയാം. ഗൂഗിളിന്റെ പുതിയ പരീക്ഷണങ്ങളിലൊന്നായിരുന്നു ഗൂഗിള്‍ പ്ലസ്. എന്നാല്‍ ആരും തന്നെ ഗുഗിള്‍ പ്ലസിനെ തിരിഞ്ഞുനോക്കിയില്ല എന്നു വേണം പറയാന്‍.

ജനങ്ങളുടെ അവഗണന ഏറ്റുവാങ്ങി ഈ സര്‍വീസ് തുടരേണ്ടതില്ലെന്ന് ഗൂഗിളും തീരുമാനിച്ചു. കമ്പനി അധികൃതര്‍ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ പ്ലസ് പെട്ടെന്ന് നിര്‍ത്തലാക്കാതെ പതുക്കെ അവസാനിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

google

ഗൂഗിള്‍ പ്ലസ് വന്നതില്‍ പിന്നെ ഗൂഗിള്‍ ഉപഭോക്താക്കള്‍ കുറയുന്നു എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഗൂഗിളിന്റെ ഏത് സേവനത്തിനും ഗൂഗിള്‍ പ്ലസ് അക്കൗണ്ട് വേണം എന്ന നിബന്ധനയാണ് ഇതിന് കാരണം. വെറും നാല് വര്‍ഷത്തെ ആയുസ്സു മാത്രമേ ഗൂഗിള്‍ പ്ലസിന് ഉള്ളൂ.

നൂറുകോടിയിലേറെ പേരെ ഉള്‍പ്പെടുത്തി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റാക്കാനായിരുന്ന ഗൂഗിള്‍ പ്ലസ് കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍ അവസാനം ഗൂഗിള്‍ പ്ലസിന് ശവക്കല്ലറയില്‍ കയറാനാണ് യോഗം. ഫേസ്്ബുക്കിന്റെയും ട്വിറ്ററിന്റെയും മുന്നില്‍ ഗൂഗിള്‍ പ്ലസ് അടിയറവു പറയുകയും ചെയ്തു.

English summary
Google threw in the towel on Google plus its social problems aren't going away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X