ഗൂഗിളും കരയുന്നു, മിസ് യു സച്ചിന്‍
മുംബൈ: ക്രിക്കറ്റിന്റെ വാഴ്ത്തപ്പെട്ട ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളി നിര്‍ത്തിയതില്‍ സെര്‍ച്ച് എന്‍ജിന്‍ ഭീമന്മാരായ ഗൂഗിളിനും സങ്കടം. ഗൂഗിളിന്റെ തുടക്കം മുതലുള്ള കണക്കെടുത്താന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കീവേര്‍ഡായിരിക്കും അവര്‍ക്ക് സച്ചിന്‍. സച്ചിന്റെ അടുത്ത ടെസ്റ്റ് എപ്പോഴാണ് എന്ന സെര്‍ച്ചിന് നോ റിസള്‍ട്ട് എന്ന പേജ് നോക്കിയാണ് ഗൂഗിള്‍ കരയുന്നത്.
ഇതിഹാസതാരത്തിന് നന്ദിയും വിടയും പറഞ്ഞുകൊണ്ട് ഗൂഗിള്‍ പ്ലസ് പുറത്തിറക്കിയ വീഡിയോയും വമ്പന്‍ ഹിറ്റായി. അഞ്ചടി നാലിഞ്ചുകാരനായ ഈ കുറിയ മനുഷ്യന്‍ എങ്ങനെയാണ് ആളുകളില്‍ ഇത്ര സ്വാധീനമുണ്ടാക്കിയത് എന്ന് മൂന്ന് മിനുട്ട് പോലും ദൈര്‍ഘ്യമില്ലാത്ത കുഞ്ഞുവീഡിയോയിലൂടെ അടയാളപ്പെടുത്താന്‍ ഗൂഗിളിന് കഴിഞ്ഞു.

സച്ചിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന ചെറുപ്പക്കാരനില്‍ തുടങ്ങി, സച്ചിന്റെ വിരമിക്കല്‍ വാര്‍ത്ത പത്രത്തില്‍ വായിച്ച് ഞെട്ടുന്നയാളിലൂടെ സച്ചിന്‍ സച്ചിന്‍ എന്ന് ആര്‍ത്തുവിളികുന്ന നാനാവിധം ആള്‍ക്കാരെയാണ് ഗൂഗിള്‍ തങ്ങളുടെ വീഡിയോയിലൂടെ കാണിക്കുന്നത്. ഗാവസ്‌കര്‍, ബ്രാഡ്മാന്‍ തുടങ്ങിയവര്‍ക്ക് സച്ചിനെ പറ്റി പറയാനുള്ളതും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സച്ചിന്‍ ആരാധകരിലെ സെലിബ്രിറ്റിയായ സുധീര്‍ കുമാര്‍ ഗൗതമിനൊപ്പം അസംഖ്യം ആളുകള്‍ താങ്ക് യൂ സച്ചിന്‍, മിസ് യു സച്ചിന്‍ എന്ന വരികള്‍ ഏറ്റുപാടുന്നു. നാല് ലക്ഷത്തിലധികം ആളുകളാണ് രണ്ട് ദിവസം കൊണ്ട് യൂടുബില്‍ മാത്രം ഈ ഗാനം കണ്ടത്. അമിത് ത്രിവേദിയുടെ സംഗീതത്തില്‍ അരുണ്‍ ഹരിദാസ് കാമത്താണ് പാടിയിരിക്കുന്നത്.
24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച സച്ചിനെ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു. എത്ര പാടിയാലും പാടിത്തീരാത്ത സച്ചിനിതിഹാസങ്ങള്‍ക്ക് മറ്റൊരു ഉദാഹരണമായി മാറുകയാണ് ഗൂഗിളിന്റെ ഈ മ്യൂസിക് വീഡിയോ












Click it and Unblock the Notifications