യൂട്യൂബില്‍ ഇനി പരസ്യമില്ലാതെ വീഡിയോ കാണാം
കാലിഫോര്‍ണിയ: യൂട്യൂബില്‍ വീഡിയോയ്ക്ക് മുന്‍പുള്ള പരസ്യങ്ങള്‍ ഉണ്ടകരുതെന്ന് നിങ്ങളില്‍ എത്ര പേര്‍ ആഗ്രഹിച്ചിട്ടുണ്ട്? ഗൂഗിള്‍ അതിനുള്ള സൗകര്യം ഒരുക്കി കഴിഞ്ഞു. യൂട്യൂബ് റെഡ് എന്ന സോഫ്റ്റ് വെയര്‍ ആണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
എല്ലാ വീഡിയോകളും യൂട്യൂബ് റെഡിലൂടെ പരസ്യമില്ലാതെ കാണാന്‍ സാധിക്കും. വീഡിയോ കാണുന്നതിന് സബ്‌സ്‌ക്രിപ്ഷന്‍ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈലിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

യൂട്യൂബില്‍ ലോസ് ആഞ്ചല്‍സില്‍ വെച്ച് ചീഫ് ബിസിനസ് ഓഫീസര്‍ റോബര്‍ട്ട് കിന്‍ക് ആണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. ഗുഗിളിനു ലഭിക്കുന്ന വരുമാനത്തില്‍ നിന്നും വീഡിയോ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കും ലാഭം ലഭിക്കും.












Click it and Unblock the Notifications