ആധാര്‍ സഹായ നമ്പര്‍ ഫോണില്‍ ഇടംപിടിച്ചോ?; നിങ്ങളറിയാതെ നമ്പരുകള്‍ സേവ് ചെയ്യപ്പെടുന്ന 3 രീതികള്‍
ദില്ലി: ഉപഭോക്താക്കള്‍ അറിയാതെ അവുരെ മൊബൈല്‍ ഫോണില്‍ ആധാറിന്റെ സൗജന്യം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സേവ്ചെയ്യപ്പെടുന്നതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ പലരും. ഫോണ്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവരുടേയും ആധാര്‍ നമ്പര്‍ പോലും ഇല്ലാത്തവരുടേയും ഫോണുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ട്.
സമാര്‍ട്ട് ഫോണുകളിലാണ് ഇത്തരത്തില്‍ നമ്പര്‍ സേവ് ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ഹാക്കറും സെക്യൂരിറ്റി വിദഗ്ധനുമായ എലിയറ്റ് ആന്ഡേഴ്സണ് ആയിരുന്നു ഇക്കാര്യം വ്യക്താമാക്കി ആദ്യം ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കുറ്റമേറ്റടെത്തുകൊണ്ട് ഗുഗൂള്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

കോണ്ടാക്ട് ലിസ്റ്റില്‍
ആധാര്‍ കാര്‍ഡ് ഇല്ലാത്തവരുടെയും ആധാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവരുടെയും ഫോണില്‍ ആധാറിന്റെ ഹെല്‍പ്പ് ലൈനുണ്ടെന്നായിരുന്നു അല്‍ഡേഴ്സന്‍ വെളിപ്പെടുത്തിയത്. അതേസമയം ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തങ്ങളുടെ കോണ്ടാക്ട് ലിസ്റ്റില്‍ എങ്ങനെ ഇടംപിടിച്ചുവെന്നാണ് പലരുടെയും സംശയം.

യുഐഡിഐഎ പറയുന്നത്
എന്നാല്‍ ഫോണുകളില്‍ ഹെല്പ്പ്ലൈന് നമ്പര്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ട് പോലുമില്ലെന്ന് യുഐഡിഐഎ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം വിശദീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. അടുത്തിടെയാണ് ആധാറിന്റെ ഹെല്പ്പ്ലൈന് നമ്പര്‍ യുഐഡിഐഎ മാറ്റിയത്. പുതിയ നമ്പറാണ് ഫോണുകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

കുറ്റമേറ്റടെത്ത് ഗൂഗിള്‍
യുഐഡിഎയുടെ ഹൈല്പ്പ്ലൈന് നമ്പര്‍ പലരുടേയും ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ കുറ്റമേറ്റടെത്ത് ഗൂഗിള്‍ രംഗത്തെത്തിയതോടെ സംശയങ്ങള്‍ക്ക് താല്‍ക്കാലിക വിരമാമായിരിക്കുകയാണ്. ആധാര്‍ കമ്പനിയുടെ നിര്‍ദ്ദേശ പ്രകാരമല്ല ഫോണില്‍ ഇത്തരത്തില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് ഗുഗില്‍ വ്യക്തമാക്കുന്നത്.

സാങ്കേതിക തകരാറുകള്‍
ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റുവെയറിലെ ചില സാങ്കേതിക തകരാറുകളാണ് ഇതിനുപിന്നില്‍. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടതായ 112 എന്ന നമ്പറിന് പകരം ചിലതകരാറുകള്‍ കാരണം അധാര് സഹായ നമ്പറായ 1800-300-1947 എന്ന നമ്പര്‍ കടന്നു കൂടിയതാണെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു.

ഐഫോണുകളിലും
ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമല്ല ഐ ഫോണുകളിലും നമ്പര്‍ കടന്നുകൂടിയതും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജിമെയില്‍ അക്കൗണ്ടില്‍ നിന്ന് ഐഫോണിലേക്ക് കോണ്ടാക്ട് ലിസ്റ്റ് കൈമാറ്റം ചെയ്തവരുടെ ഐഫോണുകളിലാകാം നമ്പര്‍ കടന്നു കൂടിയതെന്നും ഗൂഗിള്‍ അറിയിച്ചു.

4 തരത്തില്‍
ഒരു മൊബൈല്‍ ഫോണില്‍ നിലവില്‍ 4 തരത്തില്‍ മാത്രമാണ് നമ്പറുകള്‍ സേവ് ചെയ്യാന്‍ കഴിയുക. നമ്മുടെ ഫോണില്‍ ഒരു സിം ആക്ടിവേറ്റ് ചെയ്യുമ്പോല്‍ തന്നെ അതില്‍ ചില നമ്പറുകള്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാം. അതത് ടെലികോം സര്‍വ്വീസ്സ് ദാതാക്കളാണ് ഈ നമ്പറുകള്‍ സേവ് ചെയ്യുന്നത്.

ഒപ്പറേറ്റിങ്ങ് സിസ്റ്റം വഴി
മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് പുറമേ ഒപ്പറേറ്റിങ്ങ് സിസ്റ്റം വഴിയും ഫോണില്‍ നമ്പറുകള്‍ സേവ് ചെയ്യാം. ഈ നമ്പറുകളെല്ലാം ഉപഭോക്തമാവിന് വിവിധ സേവനങ്ങളില്‍ സഹായങ്ങളും നിര്‍ദ്ദേശങ്ങളും ലഭിക്കാനുള്ളതാവും. അവസാനമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് കോണ്ടാക്ടുകള് കൂട്ടിച്ചേര്‍ത്ത് സൂക്ഷിക്കാന്‍ കഴിയുന്നത്.

ഇപ്പോള്‍ വന്നത്
വ്യാപകമായി ഒരേ നമ്പര്‍ മൊബൈലുകളില്‍ സേവ് ചെയ്യപ്പെടാന്‍ സാധ്യതയുള്ളത് ആദ്യം പറഞ്ഞ മൂന്ന് മാര്‍ഗ്ഗങ്ങളാണ്. അതില്‍ മൂന്നാമത് സൂചിപ്പിച്ച ഓപ്പറേറ്റിങ്ങ് സിസ്റ്റം വഴിയാണ് ഇപ്പോള്‍ ആധാര്‍ നമ്പര്‍ മൊബൈലുകളില്‍ സേവ് ചെയ്യപ്പെട്ടിരിക്കുന്നത്. അത് മനപ്പൂര്‍വ്വമല്ല സാങ്കേതിക തകരാറാണെന്നാണ് ഗൂഗിള്‍ വിശദീകരിക്കുന്നത്.

പരാതികള്‍
ആധാര്‍ ഏറ്റവും സുരക്ഷിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴും വാദിക്കുന്ന കാര്യമാണ്. ഫോണുകളില്‍ ആധാര്‍ സാഹായ നമ്പര്‍ സേവ് ചെയ്യപ്പെട്ടത് ആധാറിന്റെ സുരക്ഷാ വീഴ്ച്ചയായിട്ടായിരുന്നെന്നാണ് ആരോപണം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ട്രായ് ചെയര്‍മാന്റെ ആധാര്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത് ആധാറിന്റെ സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
|
ട്വീറ്റ്
ആധാറിന്റെ വിശദീകരണം
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications