കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ സഹായ നമ്പര്‍ ഫോണില്‍ ഇടംപിടിച്ചോ?; നിങ്ങളറിയാതെ നമ്പരുകള്‍ സേവ് ചെയ്യപ്പെടുന്ന 3 രീതികള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ഉപഭോക്താക്കള്‍ അറിയാതെ അവുരെ മൊബൈല്‍ ഫോണില്‍ ആധാറിന്റെ സൗജന്യം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സേവ്‌ചെയ്യപ്പെടുന്നതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ പലരും. ഫോണ്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവരുടേയും ആധാര്‍ നമ്പര്‍ പോലും ഇല്ലാത്തവരുടേയും ഫോണുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ട്.

<strong>തമിഴ്‌നാട്ടിലെ വന്‍നിധിശേഖരം കണ്ടെത്താനായി ആഭിചാരക്രിയകള്‍; ഫലിക്കാതെ പോയതോടെ കൂട്ടക്കൊലപാതകം?</strong>തമിഴ്‌നാട്ടിലെ വന്‍നിധിശേഖരം കണ്ടെത്താനായി ആഭിചാരക്രിയകള്‍; ഫലിക്കാതെ പോയതോടെ കൂട്ടക്കൊലപാതകം?

സമാര്‍ട്ട് ഫോണുകളിലാണ് ഇത്തരത്തില്‍ നമ്പര്‍ സേവ് ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ഹാക്കറും സെക്യൂരിറ്റി വിദഗ്ധനുമായ എലിയറ്റ് ആന്‍ഡേഴ്‌സണ്‍ ആയിരുന്നു ഇക്കാര്യം വ്യക്താമാക്കി ആദ്യം ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കുറ്റമേറ്റടെത്തുകൊണ്ട് ഗുഗൂള്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

കോണ്‍ടാക്ട് ലിസ്റ്റില്‍

കോണ്‍ടാക്ട് ലിസ്റ്റില്‍

ആധാര്‍ കാര്‍ഡ് ഇല്ലാത്തവരുടെയും ആധാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവരുടെയും ഫോണില്‍ ആധാറിന്റെ ഹെല്‍പ്പ് ലൈനുണ്ടെന്നായിരുന്നു അല്‍ഡേഴ്സന്‍ വെളിപ്പെടുത്തിയത്. അതേസമയം ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ എങ്ങനെ ഇടംപിടിച്ചുവെന്നാണ് പലരുടെയും സംശയം.

യുഐഡിഐഎ പറയുന്നത്

യുഐഡിഐഎ പറയുന്നത്

എന്നാല്‍ ഫോണുകളില്‍ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ട് പോലുമില്ലെന്ന് യുഐഡിഐഎ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം വിശദീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. അടുത്തിടെയാണ് ആധാറിന്റെ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ യുഐഡിഐഎ മാറ്റിയത്. പുതിയ നമ്പറാണ് ഫോണുകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

കുറ്റമേറ്റടെത്ത് ഗൂഗിള്‍

കുറ്റമേറ്റടെത്ത് ഗൂഗിള്‍

യുഐഡിഎയുടെ ഹൈല്‍പ്പ്‌ലൈന്‍ നമ്പര്‍ പലരുടേയും ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ കുറ്റമേറ്റടെത്ത് ഗൂഗിള്‍ രംഗത്തെത്തിയതോടെ സംശയങ്ങള്‍ക്ക് താല്‍ക്കാലിക വിരമാമായിരിക്കുകയാണ്. ആധാര്‍ കമ്പനിയുടെ നിര്‍ദ്ദേശ പ്രകാരമല്ല ഫോണില്‍ ഇത്തരത്തില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് ഗുഗില്‍ വ്യക്തമാക്കുന്നത്.

സാങ്കേതിക തകരാറുകള്‍

സാങ്കേതിക തകരാറുകള്‍

ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റുവെയറിലെ ചില സാങ്കേതിക തകരാറുകളാണ് ഇതിനുപിന്നില്‍. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടതായ 112 എന്ന നമ്പറിന് പകരം ചിലതകരാറുകള്‍ കാരണം അധാര്‍ സഹായ നമ്പറായ 1800-300-1947 എന്ന നമ്പര്‍ കടന്നു കൂടിയതാണെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു.

ഐഫോണുകളിലും

ഐഫോണുകളിലും

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമല്ല ഐ ഫോണുകളിലും നമ്പര്‍ കടന്നുകൂടിയതും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജിമെയില്‍ അക്കൗണ്ടില്‍ നിന്ന് ഐഫോണിലേക്ക് കോണ്‍ടാക്ട് ലിസ്റ്റ് കൈമാറ്റം ചെയ്തവരുടെ ഐഫോണുകളിലാകാം നമ്പര്‍ കടന്നു കൂടിയതെന്നും ഗൂഗിള്‍ അറിയിച്ചു.

4 തരത്തില്‍

4 തരത്തില്‍

ഒരു മൊബൈല്‍ ഫോണില്‍ നിലവില്‍ 4 തരത്തില്‍ മാത്രമാണ് നമ്പറുകള്‍ സേവ് ചെയ്യാന്‍ കഴിയുക. നമ്മുടെ ഫോണില്‍ ഒരു സിം ആക്ടിവേറ്റ് ചെയ്യുമ്പോല്‍ തന്നെ അതില്‍ ചില നമ്പറുകള്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാം. അതത് ടെലികോം സര്‍വ്വീസ്സ് ദാതാക്കളാണ് ഈ നമ്പറുകള്‍ സേവ് ചെയ്യുന്നത്.

ഒപ്പറേറ്റിങ്ങ് സിസ്റ്റം വഴി

ഒപ്പറേറ്റിങ്ങ് സിസ്റ്റം വഴി

മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് പുറമേ ഒപ്പറേറ്റിങ്ങ് സിസ്റ്റം വഴിയും ഫോണില്‍ നമ്പറുകള്‍ സേവ് ചെയ്യാം. ഈ നമ്പറുകളെല്ലാം ഉപഭോക്തമാവിന് വിവിധ സേവനങ്ങളില്‍ സഹായങ്ങളും നിര്‍ദ്ദേശങ്ങളും ലഭിക്കാനുള്ളതാവും. അവസാനമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് കോണ്‍ടാക്ടുകള്‍ കൂട്ടിച്ചേര്‍ത്ത് സൂക്ഷിക്കാന്‍ കഴിയുന്നത്.

ഇപ്പോള്‍ വന്നത്

ഇപ്പോള്‍ വന്നത്

വ്യാപകമായി ഒരേ നമ്പര്‍ മൊബൈലുകളില്‍ സേവ് ചെയ്യപ്പെടാന്‍ സാധ്യതയുള്ളത് ആദ്യം പറഞ്ഞ മൂന്ന് മാര്‍ഗ്ഗങ്ങളാണ്. അതില്‍ മൂന്നാമത് സൂചിപ്പിച്ച ഓപ്പറേറ്റിങ്ങ് സിസ്റ്റം വഴിയാണ് ഇപ്പോള്‍ ആധാര്‍ നമ്പര്‍ മൊബൈലുകളില്‍ സേവ് ചെയ്യപ്പെട്ടിരിക്കുന്നത്. അത് മനപ്പൂര്‍വ്വമല്ല സാങ്കേതിക തകരാറാണെന്നാണ് ഗൂഗിള്‍ വിശദീകരിക്കുന്നത്.

പരാതികള്‍

പരാതികള്‍

ആധാര്‍ ഏറ്റവും സുരക്ഷിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴും വാദിക്കുന്ന കാര്യമാണ്. ഫോണുകളില്‍ ആധാര്‍ സാഹായ നമ്പര്‍ സേവ് ചെയ്യപ്പെട്ടത് ആധാറിന്റെ സുരക്ഷാ വീഴ്ച്ചയായിട്ടായിരുന്നെന്നാണ് ആരോപണം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ട്രായ് ചെയര്‍മാന്റെ ആധാര്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത് ആധാറിന്റെ സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

ട്വീറ്റ്

ആധാറിന്‍റെ വിശദീകരണം

English summary
Google says it coded UIDAI helpline into Android devices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X