കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ മാത്രമല്ല ഇന്ത്യക്കാരുടെ രഹസ്യംചോര്‍ത്തിയത്; കേന്ദ്രസര്‍ക്കാരും! ഗൂഗിള്‍ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: പ്രമുഖരായ ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് വാട്‌സ് ആപ്പ് വെളിപ്പെടുത്തിയത്. എന്നാല്‍ പൗരന്മാരുടെ രഹസ്യങ്ങള്‍ ഭരണകര്‍ത്താക്കള്‍തന്നെ ചോര്‍ത്തിയെന്നാണ് പുതിയ വിവരം. സര്‍ക്കാര്‍ പിന്തുണയോടെ പൗരന്‍മാരുടെ പാസ്‌വേഡുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം.

Image

ആഗോള തലത്തില്‍ വിവിധ സര്‍ക്കാരുകള്‍ 12000ത്തിലധികം പേരുടെ വിരങ്ങളാണ് ചോര്‍ത്തിയത്. ഇതില്‍ 500 പേര്‍ ഇന്ത്യയിലാണെന്ന് ഗൂഗിള്‍ പറയുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെയാണ് ഈ ചോര്‍ത്തല്‍ നടന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ഗൂഗിള്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു.

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി; ആദ്യം 25 ലക്ഷം, വീണ്ടും 20 ലക്ഷം, ഓഡിയോ ക്ലിപ്പ് പുറത്ത്നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി; ആദ്യം 25 ലക്ഷം, വീണ്ടും 20 ലക്ഷം, ഓഡിയോ ക്ലിപ്പ് പുറത്ത്

മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നയതന്ത്രജ്ഞര്‍, രാഷ്ട്രീയ നേതാക്കല്‍ തുടങ്ങിയ പ്രമുഖരുടെ രഹസ്യവിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന് അടുത്തിടെ വാട്‌സ് ആപ്പ് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 121 പേര്‍ ഇന്ത്യയിലാണെന്നും വാട്‌സ് ആപ്പ് അറിയിച്ചിരുന്നു.

ബംഗാള്‍ തൂത്തുവാരി തൃണമൂല്‍; ബിജെപി കോട്ട തകര്‍ത്ത് മമതയുടെ മുന്നേറ്റം, കാരണം കണ്ടെത്തി ബിജെപിബംഗാള്‍ തൂത്തുവാരി തൃണമൂല്‍; ബിജെപി കോട്ട തകര്‍ത്ത് മമതയുടെ മുന്നേറ്റം, കാരണം കണ്ടെത്തി ബിജെപി

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. ഒട്ടേറെ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരുകളുടെ നീക്കം. രഹസ്യവിവരങ്ങള്‍ ശേഖരിക്കുക, വിമതരെ നിരീക്ഷിക്കുക, സാമൂഹിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുക, സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുക എന്നിവയാണ് സര്‍ക്കാരുകളുടെ ലക്ഷ്യങ്ങള്‍. ഇത്തരം ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ ഗൂഗിള്‍ യൂസര്‍മാരെ അറിയിക്കാറുണ്ടെന്ന് കമ്പനി അറിയിച്ചു.

English summary
Google says it warned 500 users in India of government-backed spy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X