നിറങ്ങളില്‍ വര്‍ണവിസ്മയം തീര്‍ത്ത് ഗൂഗിള്‍ ഡൂഡിള്‍
ഹോളി ആഘോഷിക്കാന്‍ ഗൂഗിളും തയ്യാര്‍. ഹോളി ദിനത്തില്‍ ഹോംപേജില്‍ വര്‍ണങ്ങള്‍ വിതറിയാണ് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ഡൂഡിള്‍ എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മതക്കാര്‍ പങ്കെടുക്കുന്ന ഹോളി ആഘോഷങ്ങള്‍ക്ക് ഇത്തവണയും ആവേശത്തിന് ഒട്ടും കുറവില്ല. നിറങ്ങള്‍ നിറയുന്ന മനോഹരമായ ഡൂഡിള്‍ കൗതുകകരമാണ്.
വ്യത്യസ്ത ഡൂഡിളുമായി എത്തുന്ന ഗൂഗിള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇന്ത്യക്കാര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കുകയാണ് ഗൂഗിളും. ഉത്തരേന്ത്യ നിറങ്ങളില്‍ കുളിക്കുന്ന ദിനമാണ് ഹോളി. എന്നാല്‍, ഇന്ന് ലോകത്തെമ്പാടും ഹോളി ആഘോഷം നടക്കുന്നുണ്ട്.

നിറങ്ങള്‍ വാരിപ്പുശുന്നവര്‍ ഒരുമയുടെ ആഘോഷമാണ് പങ്കുവയ്ക്കുന്നത്. ചായക്കൂട്ടുകള്‍ കൊണ്ട് നാടും നഗരവും ഹോളിയെ വരവേല്‍ക്കുകയാണ്. പ്രകൃതി ദത്ത ചായങ്ങള്‍ക്കൊപ്പം കൃത്രിമ ചായങ്ങളും ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്നു.
വിഷ്ണു ഭക്തനായ പ്രഹ്‌ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളിയുടെ ചരിത്രം. നന്മയുടെ പ്രതീകമായ പ്രഹ്‌ളാദന്‍ തിന്മയുടെ പ്രതീകമായ സ്വന്തം സഹോദരി ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരിക്കുകയുണ്ടായി. തിന്മയുടെ പ്രതീകം കത്തി ചാമ്പലാവുകയും നന്മ നിറഞ്ഞവനായ പ്രഹ്‌ളാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടുവെന്നുമാണ് പുരാണം പറയുന്നത്.












Click it and Unblock the Notifications