മകളെ പീഡനത്തിനിരയാക്കി: പരാതി നൽകിയ പിതാവിനെ ഗുണ്ടാനേതാവ് വെട്ടിക്കൊലപ്പെടുത്തി,
ലഖ്നൊ: ബലാത്സംഗ കേസിലെ കുറ്റാരോപിതൻ 50 കാരനെ കൊലപ്പെടുത്തി. ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പ്രതി കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയ്ക്കും അക്രമം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉത്തർപ്രദേശിലെ കണ്ണൌജ് ജില്ലയിലെ ഛിബ്രമാവു പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ ശ്യാം ലാൽ എന്നയാൾ അറസ്റ്റിലായെന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ട് പെൺമക്കളെ ശ്യാം ലാൽ പീഡിപ്പിച്ചതോടെയാണ് പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത് ഇതോടെയാണ് പ്രതിയുടെ പ്രതികാര നടപടി.
ശ്യാംലാൽ തന്റെ മകളെ പീഡിപ്പിച്ചുവെന്നും അതിന് ശേഷം തന്റെ വീട്ടിലെത്തി കോടാലി കൊണ്ട് ആക്രമിച്ചുവെന്നുമാണ് പരാതി. തന്നെ രക്ഷിക്കാനെത്തിയ മകളെയും പ്രതി ആക്രമിച്ചെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

ഹാൻഡ് പമ്പിന്റെ പേരിൽ പ്രതിയും ഇരയുടെ കുടുംബവും തമ്മിൽ ആരംഭിച്ച ശത്രുതയാണ് കൊലപാതകത്തിൽ വരെ കലാശിച്ചതെന്നാണ് ഛിബ്രമാവു പോലീസ് സ്റ്റേഷൻ സർക്കിൾ ഓഫീസർ നൽകുന്ന വിവരം. ശ്യാം ലാൽ ഇരയായ അമ്പതുകാരന്റെ രണ്ട് പെൺമക്കളെ പീഡിപ്പച്ചതായും പോലീസ് വ്യക്തമാക്കി. ഇതോടെയാണ് ശ്യാംലാലിനെതിരെ ഇദ്ദേഹം പോലീസിൽ പരാതി നൽകുന്നത്. പോലീസിൽ പരാതി നൽകിയതിലുള്ള പക മൂലമാണ് വീട്ടിലെത്തി മാരകായുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications