
ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; സാക്ഷിയ്ക്ക് നേരെ വധശ്രമം, കാറിന് വെടിയുതിര്‍ത്ത് അജ്ഞാതര്‍
ലഖ്നൗ: ലഖിംപൂര്‍ ഖേരി കേസിലെ സാക്ഷിയും ഭാരതീയ കിസാന്‍ യൂണിയന് (ടികായത് വിഭാഗം) നേതാവുമായ ദില്‍ബാഗ് സിംഗിന് നേരെ വധശ്രമം. ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതര്‍ ദില്‍ബാഗ് സിംഗിനെ ആക്രമിച്ചതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് തവണ അക്രമികള്‍ തന്റെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ടതായി സിംഗ് പറഞ്ഞു എന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ദില്‍ബാഗ് സിംഗിന് പരിക്കേറ്റിട്ടില്ല. ലഖിംപൂര്‍ ഖേരിയുടെ ഭാരതീയ കിസാന്‍ യൂണിയന്റെ ജില്ലാ പ്രസിഡന്റാണ് ദില്‍ബാഗ് സിംഗ്. ഇദ്ദേഹത്തിന്റെ പരാതിയില്‍, ലഖിംപൂര്‍ ഖേരിയിലെ ഗോല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അജ്ഞാതരായ അക്രമികള്‍ക്കെതിരെയാണ് എഫ് ഐ ആര് ഫയല്‍ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗോല സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
സംഭവ സമയത്ത് സിംഗിന്റെ സുരക്ഷയ്ക്കായി അനുവദിച്ച ഗണ്മാന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി രാജേഷ് കുമാര്‍ പറഞ്ഞു. രാത്രി 8.30 ഓടെ കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് രണ്ട് പേര് മോട്ടോര്‍ സൈക്കിളില്‍ വന്നതായി ദില്‍ബാഗ് സിംഗ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പെട്ടെന്ന് തന്റെ കാറിന് നേരെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നും തുടര്‍ന്ന് ടയറുകളിലൊന്ന് പൊട്ടിത്തെറിച്ചു എന്നും അദ്ദേഹം പറഞ്ഞു.
വിവാഹിതായാകാന് പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ വണ്ടി നിന്നു. അക്രമികള്‍ കാറിന്റെ അടുത്ത് വന്ന് ഗേറ്റ് തുറക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ അവര്‍ കാറിന് നേരെ രണ്ട് തവണ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു, ''സിംഗ് പറഞ്ഞു. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ട കേസിലെ മുഖ്യ സാക്ഷികളിലൊരാളാണ് ദില്‍ബാഗ് സിംഗ്. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയാണ് കേസിലെ പ്രതി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 3 നാണ് അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള ഒരു ഥാര്‍ ഉള്‍പ്പെടെ മൂന്ന് എസ്യുവികളുടെ വാഹനവ്യൂഹം ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ഓടിച്ച് കയറ്റിയത്. ഇതില്‍ ലവ്പ്രീത് സിംഗ് (20), ദല്‍ജീത് സിംഗ് (35), നച്ചത്താര് സിംഗ് (60), ഗുര്‍വിന്ദര്‍ സിംഗ് (19) പത്രപ്രവര്ത്തകന് രമണ്‍ കശ്യപ് (30) എന്നിവര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
'കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുകയാണ്, ഒപ്പം കൂടിയാല്‍ നമ്മളേയും മുക്കും'; പ്രശാന്ത് കിഷോര്‍
തുടര്‍ന്നുണ്ടായ അക്രമത്തില്‍ ബി ജെ പി നേതാക്കളായ ശുഭം മിശ്ര (26), ശ്യാം സുന്ദര്‍ (40), താര് വാഹനത്തിന്റെ ഡ്രൈവര്‍ ഹരിഓം മിശ്ര (35) എന്നിവരും കൊല്ലപ്പെട്ടിരുന്നു. കേസില്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പേരെ സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ആശിഷ് മിശ്രയും അമ്മാവന് വീരേന്ദ്ര ശുക്ലയും ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ എസ്ഐടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ വീരേന്ദ്ര ശുക്ല ഒഴികെയുള്ള എല്ലാ പ്രതികളും ജയിലിലാണ്.