കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ബിജെപി മന്ത്രിക്കെതിരെ ചെരിപ്പെറിഞ്ഞു; ഇന്ന് ആപ്പിന്റെ ഗുജറാത്ത് അധ്യക്ഷന്‍

Google Oneindia Malayalam News

ഗാന്ധി നഗര്‍: ഗോപാല്‍ ഇറ്റാലിയയെ ഗുജറാത്ത് ആംആദ്മി പാര്‍ട്ടി വൈസ് പ്രസിഡണ്ടായി നിയമിച്ചു. ഈയിലെ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഗോപാല്‍ ഇറ്റാലിയ ബിജെപിയുടെ രൂക്ഷ വിമര്‍ശകനാണ്. നേരത്തെ ഹാര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുമായി (പിഎഎസ്) ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം ദില്ലി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഗോപാല്‍ റായിയുടെ സാനിധ്യത്തിലായിരുന്നു ആംആദ്മിയില്‍ ചേര്‍ന്നത്. ത്നേരത്തെ ബിജെപി മന്ത്രിക്കെതിരെ ചെറുപ്പ് എറിഞ്ഞതുള്‍പ്പെടെ നിരവധി വിവാദങ്ങളില്‍പ്പെട്ട നേതാവായിരുന്നു ഗോപാല്‍ ഇറ്റാലിയ.

കൊവിഡിനിടയിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാം; യോഗിയുടെ തീരുമാനത്തില്‍ ഞെട്ടി യുപികൊവിഡിനിടയിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാം; യോഗിയുടെ തീരുമാനത്തില്‍ ഞെട്ടി യുപി

വിദ്യഭ്യാസമുള്ള പാര്‍ട്ടി

വിദ്യഭ്യാസമുള്ള പാര്‍ട്ടി

വിദ്യഭ്യാസമുള്ള നേതാക്കളുള്ള പാര്‍ട്ടിയായത് കൊണ്ടാണ് താന്‍ ആംആദ്മിയില്‍ ചേരുന്നതെന്നായിരുന്നു ഗോപാല്‍ റോയി പാര്‍ട്ടി പ്രവേശനത്തിനിടെ പറഞ്ഞത്. രാഷ്ട്രീയ സംവിധാനത്തില്‍ ഒരു വിദ്യഭ്യാസമുള്ള നേതൃത്വത്തിന് മാത്രമെ ശശിയായ ദിശ കാട്ടി തരാന്‍ കഴിയുകയുള്ളൂവെന്നും ഗോപാല്‍ ഇറ്റാലിയ പറഞ്ഞു.

ആംആദ്മി

ആംആദ്മി

ദില്ലിയില്‍ ആംആദ്മി സര്‍ക്കാര്‍ എങ്ങനെയാണോ കാര്യങ്ങള്‍ നടപ്പാക്കിയത് അതേ രീതി ഗുജറാത്തിലും പ്രാവര്‍ത്തികമാക്കണമെന്നാണ് തന്റെ ആഗ്രഹം. അഴിമതി- രഹിത സംവിധാനമാണ് തന്റെ ആഗ്രഹം. ഇത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ഗോപാല്‍ ഇറ്റാലിയ പറഞ്ഞു.

 വിവാദം

വിവാദം

ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും ആളുകള്‍ക്ക് സൗജന്യമായി ലഭ്യമാകുന്ന ഒരു ദര്‍ശനമാണ് ദില്ലി ആംആദ്മി സര്‍ക്കാരിന്റേതെന്നും ഗോപാല്‍ ഇറ്റാലിയ വ്യക്തമാക്കി. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയാണ്. 2017 ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ വിളിച്ച് സംസ്ഥാനത്തെ നിരോധന നിയമത്തിന്റെ കാര്യക്ഷമതയില്ലായ്മയെ കുറിച്ച് പരാതിപ്പെട്ടിരുന്നത് വലിയ വിവാദമായിരുന്നു.

ഫോണ്‍ റെക്കോര്‍ഡ്

ഫോണ്‍ റെക്കോര്‍ഡ്

ഫോണ്‍ റെക്കോര്‍ഡ് വൈറലായതോടെയാണ് സംഭവം വിവാദമായത്. വിഷയത്തില്‍ ഗോപാല്‍ ഇറ്റാലിയക്കെതിരെ ആള്‍മാറാട്ട ശ്രമത്തിന് കേസെടുത്തിരുന്നു. ആ ഫോണ്‍ കോളില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത് ജവാന്‍ ആണെ്ന്നായിരുന്നു പരിചയപ്പെടുത്തിയത്.

ചെരുപ്പ് എറിഞ്ഞു

ചെരുപ്പ് എറിഞ്ഞു

എന്നാല്‍ ഗോപാല്‍ ഇറ്റാലിയ വീണ്ടും വിമര്‍ശനങ്ങള്‍ക്ക് വിധേയനായത് മറ്റൊരു കാര്യത്തിനായിരുന്നു. ഗുജറാത്തില്‍ അഴിമതി ആരോപിച്ച് ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ പ്രദീപ്സിങ് ജഡേജയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞിരുന്നതായിരുന്നു വലിയ വിവാദങ്ങളിലേക്ക് വഴി വെച്ചത്.

 പുറത്താക്കി

പുറത്താക്കി

ഗുജറാത്ത് നിയമസഭയ്ക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പോവുകയായിരുന്ന ജഡേജയ്ക്ക് നേരെ ഗോപാല്‍ ഷൂസ് എറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്, സര്‍വ്വീസ് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഇറ്റാലിയയെ സേവനത്തില്‍ നിന്ന് പുറത്താക്കി.

 രാഷ്ട്രീയ പ്രവര്‍ത്തനം

രാഷ്ട്രീയ പ്രവര്‍ത്തനം

ഈ സംഭവത്തിന് ശേഷം അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബിജെപിയുടെ രൂക്ഷവിമര്‍ശകനായി. പിന്നീട് രണ്ട് വര്‍ഷത്തോളം ഹാര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.

English summary
Gopal Italia has been appointed vice-president of party’s Gujarat unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X