കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പിന്തുണച്ച ഗോപാല്‍ കാണ്ട ആരാണ്? ഹരിയാനയിലെ കിംഗ് മേക്കര്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ശക്താക്കി കഴിഞ്ഞു. മനോഹര്‍ ലാല്‍ ഖട്ടാര്‍ സ്വതന്ത്രരുടെ പിന്തുണയോടെ നാളെ തന്നെ സര്‍ക്കാരുണ്ടാക്കുമെന്നാണ് പുതിയ വിവരങ്ങള്‍. എന്നാല്‍ ബിജെപി കാത്ത് രക്ഷിച്ച ഒരു എംഎല്‍എയെ കുറിച്ച് വന്‍ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഗോപാല്‍ കാണ്ടയെ തള്ളാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബിജെപി.

മുതിര്‍ന്ന നേതാവ് ഉമാ ഭാരതി കാണ്ടയുടെ പിന്തുണ വേണ്ടെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തെഴുതിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തില്‍ കാണ്ടയുടെ പിന്തുണ ഏത് പാര്‍ട്ടിക്കും അത്യാവശ്യമാണ്. അതുകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ദുഷ്യന്ത് ചൗത്താലയെ മറികടന്ന് കിംഗ് മേക്കറായിരിക്കുകയാണ് കാണ്ട.

ആരാണ് ഗോപാല്‍ കാണ്ട?

ആരാണ് ഗോപാല്‍ കാണ്ട?

കോണ്‍ഗ്രസിനെ കടത്തിവെട്ടി ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന ഉറപ്പായ സാഹചര്യത്തിലാണ് ഗോപാല്‍ കാണ്ട വീണ്ടും ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. പലര്‍ക്കും ആരാണ് കാണ്ടയെന്ന് അറിയില്ല. സിര്‍സയിലെ ചെറിയൊരു ചെരിപ്പ് വ്യാപാരിയായിരുന്നു കാണ്ട. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അദ്ദേഹമെത്തുന്നത് അദ്ഭുതകരമായിട്ടായിരുന്നു. ചണ്ഡീഗഡില്‍ വളര്‍ന്നുവന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസിനൊപ്പമായിരുന്നു കാണ്ടയുടെ വളര്‍ച്ച. ഹരിയാനയിലെ രാഷ്ട്രീയത്തിലേക്ക് ബിസിനസിനൊപ്പമാണ് ഗോപാല്‍ വളര്‍ന്ന് വന്നത്.

ചൗത്താലയുടെ വലംകൈ

ചൗത്താലയുടെ വലംകൈ

ഓംപ്രകാശ് ചൗത്താല 1999ല്‍ ഹരിയാനയുടെ മുഖ്യമന്ത്രിയായതോടെ ഗോപാല്‍ കാണ്ട അറിയപ്പെടുന്ന നേതാവായി. ചൗത്താലയുടെ മൂത്ത മകന്‍ അജയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ഗോപാലിന്. വ്യോമയാന മേഖലയില്‍ ഗോപാല്‍ ഇറങ്ങിയതോടെയാണ് വിവാദങ്ങള്‍ പിന്നാലെയെത്തിയത്. എംഡിഎല്‍ആര്‍ എയര്‍ലൈന്‍ എന്ന സ്വന്തം എവിയേഷന്‍ കമ്പനി ഇയാള്‍ക്കുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് ഗോപാല്‍ കാണ്ട ലക്ഷ്യമിട്ടിരുന്നു. 2009ല്‍ സീറ്റിനായി അദ്ദേഹം ശ്രമിച്ചെങ്കിലും ഐഎന്‍എല്‍ഡി നല്‍കിയില്ല. ഇതോടെ സ്വതന്ത്രനായി അദ്ദേഹം മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

വിവാദങ്ങളുടെ തുടക്കം

വിവാദങ്ങളുടെ തുടക്കം

ഭൂപീന്ദര്‍ ഹൂഡ സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവായി ഗോപാല്‍ ഉയര്‍ന്നു. എന്നാല്‍ എംഡിഎല്‍ആര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യ ഗോപാലിന്റെ വീഴ്ച്ചയ്ക്ക് പ്രധാന കാരണമായി. ലൈംഗിക പീഡനമായിരുന്നു കാരണം. എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യാക്കുറിപ്പ് കൂടി പുറത്ത് വന്നതോടെ ശരിക്കും അദ്ദേഹം ഒളിവില്‍ പോയി. പിന്നീട് കോടതിയില്‍ കീഴടങ്ങുകയും ചെയ്തു. 2014ല്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. എന്നാല്‍ ഒരു വര്‍ഷത്തിനകം എയര്‍ഹോസ്റ്റസിന്റെ അമ്മയും ആത്മഹത്യ ചെയ്തു.

ബിജെപിയുടെ പ്രതിഷേധം

ബിജെപിയുടെ പ്രതിഷേധം

എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യയില്‍ ഗോപാല്‍ കാണ്ടയ്‌ക്കെതിരെ ബിജെപി വമ്പന്‍ പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. 2016ല്‍ കാണ്ടയ്ക്കും അദ്ദേഹത്തിന്റെ സഹോദരന്‍ ഗോവിന്ദിനുമെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് ആരോപണമുയര്‍ന്നിരുന്നു. നികുതി വെട്ടിപ്പും വഞ്ചനയ്ക്കും കേസ് വേറെയുമുണ്ടായിരുന്നു. ഇതെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഹരിയാന ലോഖിത് പാര്‍ട്ടി കാണ്ട രൂപീകരിച്ചിരുന്നു. ഇതിന്റെ പിന്തുണയാണ് ബിജെപി ഇപ്പോള്‍ പ്രധാനമായി കാണുന്നത്.

സിര്‍സയിലെ വിജയം

സിര്‍സയിലെ വിജയം

വിവാദങ്ങള്‍ക്കിടയിലും സിര്‍സയില്‍ കാണ്ട വിജയം നേടിയിരിക്കുകയാണ്. പക്ഷേ വെറും 602 വോട്ടുകള്‍ക്കാണ് കാണ്ടയുടെ വിജയം. ഇതോടെയാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തെത്തിയത്. ജെപി നദ്ദയെ ദില്ലിയിലെത്തി കണ്ടിരിക്കുകയാണ് ഗോപാല്‍ കാണ്ട. സംസ്ഥാനത്ത് എല്ലാ സ്വതന്ത്രരെയും ഒന്നിപ്പിക്കാനുള്ള കഴിവ് ഗോപാലിനുണ്ട്. അതാണ് ബിജെപിക്ക് ഇപ്പോള്‍ ആവശ്യം. ഗോപാല്‍ കാണ്ടയ്‌ക്കെതിരെയുള്ള കേസുകള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലാത്തതും ബിജെപിക്കുള്ള നേട്ടമാണ്. അദ്ദേഹം കുറ്റക്കാരനാണെന്ന് ആരോപിക്കാനും അതുകൊണ്ട് സാധിക്കില്ല.

 സോണിയയും പ്രിയങ്കയും പ്രതികരിച്ചു... ഒന്നും മിണ്ടാതെ രാഹുല്‍, തിരഞ്ഞെടുപ്പ് ഫലത്തില്‍ മൗനം സോണിയയും പ്രിയങ്കയും പ്രതികരിച്ചു... ഒന്നും മിണ്ടാതെ രാഹുല്‍, തിരഞ്ഞെടുപ്പ് ഫലത്തില്‍ മൗനം

English summary
gopal kanda kingmaker behind bjps govt formation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X