കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ എംഎല്‍എയെ മന്ത്രിയാക്കില്ല, പകരം ദുഷ്യന്തിന് ഉപമുഖ്യമന്ത്രി പദം, രണ്ട് മന്ത്രിസ്ഥാനവും

Google Oneindia Malayalam News

ദില്ലി: ബിജെപിയെ ഹരിയാനയില്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ച വിവാദ എംഎല്‍എ ഗോപാല്‍ കാണ്ടയെ ബിജെപി മന്ത്രിയാക്കില്ല. കാണ്ടയ്‌ക്കെതിരെയുള്ള കേസുകള്‍ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള നേതാക്കള്‍ രംഗത്തുണ്ട്. നേരത്തെ ഗോപാല്‍ കാണ്ടയ്‌ക്കെതിരെ എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യയില്‍ കേസ് ഉയര്‍ന്നപ്പോള്‍ ബിജെപിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

1

അതേസമയം സ്വതന്ത്ര എംഎല്‍എയായ ഗോപാല്‍ കാണ്ട ബിജെപിക്ക് മറ്റ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് കാണ്ടയെ ബിജെപി കൈവിടാന്‍ സാധ്യതയില്ല. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ ശേഷം അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പക്ഷേ അതുവരെ ഗോപാല്‍ കാണ്ട ഉയര്‍ത്തുന്ന സമ്മര്‍ദത്തെ അതിജീവിക്കുകയാണ് ബിജെപിക്ക് മുന്നിലുള്ള വെല്ലുവിളി.

ഇതിനിടെ ജെജെപിയുമായി ബിജെപി സഖ്യമുണ്ടാക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസ് ജെജെപിയെ ഇനി സമീപിക്കില്ലെന്ന സൂചനകളെ തുടര്‍ന്നാണ് ഈ നീക്കം. ഇന്ന് രാത്രി തന്നെ ജെജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുഷ്യന്ത് ചൗത്താലയെ നേരിട്ട് വിളിച്ച് സംസാരിച്ചു. സഖ്യത്തിന് ദുഷ്യന്ത് ചൗത്താലയ്ക്ക് സമ്മതമാണ്. ചെറിയ വിട്ടുവീഴ്ച്ചകളും ഉണ്ടാവും.

ദുഷ്യന്ത് ചൗത്താലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കുമെന്നാണ് സൂചന. രണ്ട് മന്ത്രിപദവും ജെജെപി ആവശ്യപ്പെട്ടിട്ടുണ്ട്. രാംകുമാര്‍ ഗൗതം, ഈശ്വര്‍ സിംഗ് എന്നിവര്‍ക്കായിരിക്കും മന്ത്രിസ്ഥാനം ലഭിക്കുക. അതേസമയം ദുഷ്യന്ത് ഉപമുഖ്യമന്ത്രി പദത്തിലെത്തുന്നതോടെ ഖട്ടാര്‍ ശരിക്കും ദുര്‍ബലനാകും. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് കുറച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. നേരത്തെയുള്ള സര്‍ക്കാരിന്റെ വീഴ്ച്ചകളെ തുടര്‍ന്നാണ് അമിത് ഷാ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

 ബിജെപിയെ പിന്തുണച്ച ഗോപാല്‍ കാണ്ട ആരാണ്? ഹരിയാനയിലെ കിംഗ് മേക്കര്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം ബിജെപിയെ പിന്തുണച്ച ഗോപാല്‍ കാണ്ട ആരാണ്? ഹരിയാനയിലെ കിംഗ് മേക്കര്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം

English summary
gopal kanda will not be made a minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X