കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോപിനാഥ് മുണ്ടെ; വിവാദങ്ങളിലൂടെ ഒരു വിടവാങ്ങല്‍

  • By Muralidharan
Google Oneindia Malayalam News

മുംബൈ: എട്ട് വര്‍ഷം മുന്‍പ് സ്വന്തം സഹോദരനാല്‍ കൊല്ലപ്പെട്ട പ്രമോദ് മഹാജനെ ഓര്‍മയില്ലേ. മഹാരാഷ്ട്രയില്‍ ബി ജെ പിയിലെ ഏറ്റവും മികച്ച ക്യാംപയ്‌നറെ. ബി ജെ പിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു മഹാജന്റെ മരണം. ഇപ്പോള്‍ പദവി ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ ഇല്ലാതാകുമ്പോള്‍ പാര്‍ട്ടിക്കൊപ്പം മഹാജന്‍ കുടുംബവും നടുങ്ങുകയാണ്. പ്രമോദ് മഹാജന്റെ സഹോദരീഭര്‍ത്താവാണ് മുണ്ടെ.

ഒരു പിടി വിവാദങ്ങളോടെയാണ് ഗോപിനാഥ് പാണ്ഡുരംഗ മുണ്ടെ എന്ന കേന്ദ്രന്ത്രി ഗോപിനാഥ് മുണ്ടെ വിട പറയുന്നത്. സീനിയര്‍ നേതാവായ മുണ്ടെയ്ക്ക് ഗ്രാമവികസനം എന്ന പ്രധാനപ്പെട്ട വകുപ്പ് തന്നെ കിട്ടി. എന്നാല്‍ കോളേജ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം മുണ്ടെയെ പ്രതിസന്ധിയിലാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ബി ജെ പി കോര്‍ ഗ്രൂപ്പിലെ പ്രധാനിയുമായിരുന്ന ഗോപിനാഥ് മുണ്ടെയെക്കുറിച്ച്

ജനനം

ജനനം

1949 ഡിസംബര്‍ 12 ന് മഹാരാഷ്ട്രയിലെ പറളിയിലാണ് മുണ്ടെ ജനിച്ചത്. അച്ചന്‍ പാണ്ഡുരംഗ മുണ്ടെ, അമ്മ ലിംബാബായി മുണ്ടെ.

പൊതുപ്രവര്‍ത്തനം

പൊതുപ്രവര്‍ത്തനം

കര്‍ഷക കുടുംബത്തില്‍ ജനിച്ച മുണ്ടെ വിദ്യാര്‍ഥി പരിഷത്തിലൂടെയും ആര്‍ എസ് എസിലൂടെയും പൊതുരംഗത്ത് സജീവമായി. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായിരുന്നു.

ഭാര്യ, മക്കള്‍

ഭാര്യ, മക്കള്‍

മഹാരാഷ്ട്രയിലെ പ്രമുഖ ബി ജെ പി നേതാവായിരുന്ന പ്രമോദ് മഹാജന്റെ സഹോദരി പ്രദ്‌ന്യയാണ് മുണ്ടെയുടെ ഭാര്യ, മൂന്ന് പെണ്‍മക്കളാണ് ഇവര്‍ക്ക്

ബിരുദം

ബിരുദം

പുനെ ന്യൂ ലോ കേളേജില്‍ നിന്നാണ് ബിരുദം. 1976 ലായിരുന്നു ഇത്. എന്നാല്‍ പുനെ ന്യൂ ലോ കോളേജ് 1978ലാണ് തുടങ്ങിയത് എന്ന് കാണിച്ച് മുണ്ടെയുടെ സര്‍ട്ടിഫിക്കറ്റിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണിത്.

ഡിഗ്രി ഇങ്ങനെ

ഡിഗ്രി ഇങ്ങനെ

എന്നാല്‍ യൂണിവേഴ്‌സിറ്റിയാണ് ഡിഗ്രി നല്‍കിയത് എന്നും കോളേജല്ല എന്നുമാണ് മുണ്ടെ ഈ ആരോപണത്തോട് പ്രതികരിച്ചത്.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

പ്രമോദ് മഹാജനെ കണ്ടുമുട്ടിയതാണ് മുണ്ടെയുടെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായത്. അഞ്ച് തവണ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്ന മുണ്ടെ ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

മറ്റൊരു വിവാദം

മറ്റൊരു വിവാദം

2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എട്ട് കോടി രൂപ പ്രചാരണത്തിനായി ചെലവഴിച്ചു എന്ന വിവാദവും മുണ്ടെയുടെ പേരിലുണ്ടായിരുന്നു.

ലോക്‌സഭയിലേക്ക്

ലോക്‌സഭയിലേക്ക്

ബീഡില്‍ നിന്നാണ് മുണ്ടെ ലോക്‌സഭയിലെത്തിയത്. ബീഡില്‍ എന്‍ സി പി സ്ഥാനാര്‍ഥിയായ സുരേഷ് ധാസിനെ രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കക്ക് തോല്‍പിച്ചു

മന്ത്രിസഭയിലേക്ക്

മന്ത്രിസഭയിലേക്ക്

ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മുണ്ടെയ്ക്ക് ഗ്രാമവികസനം എന്ന പ്രമുഖ വകുപ്പ് തന്നെ കിട്ടി. പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനും ബി ജെ പി കോര്‍ ടീമംഗവുമായിരുന്നു.

English summary
Union Minister Gopinath Munde Dies in Road Accident in Delhi. Here is his progile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X