കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴു ലക്ഷത്തോളം ഭൂരിപക്ഷം; പ്രിതം മോദിയുടെ റെക്കോര്‍ഡ് മറികടന്നു

  • By Gokul
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തന്നെ ബീദ് മണ്ഡലത്തിലെ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിതം മുണ്ടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം കരസ്ഥമാക്കി. 6,92,245 വോട്ടുകള്‍ക്കാണ് പ്രിതം എതിരാളിയെ തറപറ്റിച്ചത്.

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പ്രിതം മുണ്ടെ. ഗോപിനാഥ് മുണ്ടെയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സഹതാപതരംഗം ആഞ്ഞടിച്ച മണ്ഡലത്തില്‍ പ്രിതം 9,16,923 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിയായ കോണ്‍ഗ്രസിന്റെ അശോക് റാവു ശങ്കര്‍ റാവു പാട്ടീലിന് 2,24,678 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

preetam-munde

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതോടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വഡോദര മണ്ഡലത്തില്‍ മത്സരിച്ച മോദി 5.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയിരുന്നത്. അറാംബാഗ് മണ്ഡലത്തില്‍ നിന്നും അനില്‍ ബസു നേടിയ 5,92,502 വോട്ടാണ് ഏറ്റവും കൂടിയ രണ്ടാമത്തെ റെക്കോര്‍ഡ് ഭൂരിപക്ഷം.

ദില്ലിയിലുണ്ടായ വാഹനാപകടത്തിലാണ് കേന്ദ്രമന്ത്രിയായ ഗോപിനാഥ് മുണ്ടെ മരണപ്പെട്ടത്. ഇതേതുടര്‍ന്ന് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മകള്‍ക്ക്തന്നെ സീറ്റു നല്‍കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. തീരുമാനം തെറ്റായില്ലെന്ന് ബോധ്യപ്പെടുത്തുന്നതായി പ്രിതം നേടിയ ഭൂരിപക്ഷം. പ്രിതം മുണ്ടെയുടെ സഹോദരി പങ്കജ മുണ്ടെ മഹാരാഷ്ട്ര നിയമസഭയില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പങ്കജ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

English summary
Gopinath Munde's daughter Pritam Munde breaks Modi's Lok Sabha record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X