ജയിച്ചിട്ടും കണ്ണീര്‍ തോരാതെ ഗോപിനാഥ് മുണ്ടെയുടെ മക്കള്‍
പങ്കജയും പ്രിതയും. ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മക്കള്‍. മഹാരാഷ്ട്രയില്‍ ബി ജെ പി മിന്നുന്ന ജയം നേടിയപ്പോള്‍ അച്ഛന്റെ പങ്കജയും പ്രിതയും ജയത്തോടെ അച്ഛന്റെ പെരുമ കാത്തു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് നയിക്കുക ഗോപിനാഥ് മുണ്ടെ ആകുമായിരുന്നു.
മഹാരാഷ്ട്രയിലെ ജനപ്രിയ നേതാവായ ഗോപിനാഥ് മുണ്ടെയുടെ പെണ്‍മക്കള്‍ പക്ഷേ അച്ഛന്റെ പെരുമ തെല്ലും കളഞ്ഞില്ല. ബീഡിലെ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മകള്‍ പ്രിതം മുണ്ടെ ലോക്‌സഭയിലെത്തിയപ്പോള്‍ മറ്റൊരു മകള്‍ പങ്കജ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വന്‍ ജയം നേടി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയ് വിളിക്കുമ്പോള്‍ അച്ഛന്റെ ഓര്‍മയില്‍ പൊട്ടിക്കരയുകയായിരുന്നു പങ്കജയും പ്രിതയും. ചിത്രങ്ങളിലേക്ക്.

അച്ഛനില്ലാതെ...
പറളി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയറിഞ്ഞ ശേഷം പൊട്ടിക്കരയുന്ന പങ്കജ മുണ്ടെ. ഗോപിനാഥ് മുണ്ടെയുടെ മൂത്ത മകളാണ് പങ്കജ.

പ്രിതത്തിന് റെക്കോര്‍ഡ് ജയം
നരേന്ദ്ര മോദിയെ പോലും പിന്തള്ളിയ ഭൂരിപക്ഷത്തോടെയാണ് ഗോപിനാഥ് മുണ്ടെയുടെ മറ്റൊരു മകളായ പ്രിതം മുണ്ടെ ലോക്‌സഭയിലെത്തിയത്.

പങ്കജയും പ്രിതവും
ഗോപിനാഥ് മുണ്ടെയുടെ മക്കളായ പങ്കജയും പ്രീതലും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷം

ലക്ഷം ലക്ഷം പിന്നാലെ
ഏഴ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിതം ജയിച്ചത്. ആകെ കിട്ടിയ വോട്ടുകള്‍ ഒമ്പത് ലക്ഷത്തില്‍പ്പരം

പങ്കജ പറളിയില്‍
ഇരുപത്തയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് പങ്കജ മുണ്ടെ എന്‍ സി പി സ്ഥാനാര്‍ഥിയെ പറളിയില്‍ തോല്‍പിച്ചത്.

പ്രധാനമന്ത്രിക്കൊപ്പം
ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ഇനി എം പി
പ്രിതം മുണ്ടെ എം പി സ്ഥാനത്തേക്ക് ജയിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നു

ഗോപിനാഥ് മുണ്ടെ
മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ ഏറ്റവും ജനപ്രിയ നേതാക്കളില്‍ ഒരാളായിരുന്നു അകാലത്തില്‍ അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ












Click it and Unblock the Notifications