കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കൊമ്പൊടിഞ്ഞു?

Google Oneindia Malayalam News

മുംബൈ: കേന്ദ്രമന്ത്രി എന്നതിനേക്കാള്‍ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി എന്ന നിലയിലായിരുന്നു ബി ജെ പി ഗോപിനാഥ് മുണ്ടെയെ കണ്ടിരുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുണ്ടെയായിരിക്കും പാര്‍ട്ടിയെ നയിക്കുക എന്ന മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവന അതിന് തെളിവായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ ഗതിവേഗമാണ് ഗോപിനാഥ് മുണ്ടെയുടെ വിയോഗത്തിലൂടെ ബി ജെ പിക്ക് മഹാരാഷ്ട്രയില്‍ നഷ്ടമാകുന്നത്.

പ്രമോദ് മഹാജന്റെ മരണത്തിലൂടെ തളര്‍ന്നുപോയ ബി ജെ പിയെ മഹാരാഷ്ട്രയില്‍ ഇത്തവണ മിന്നുന്ന വിജയത്തിലേക്ക് നയിച്ചതില്‍ മുണ്ടെയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് എപ്പോഴും ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ച മുണ്ടെയില്‍ സാധാരണ ജനങ്ങള്‍ അവരുടെ നേതാവിനെ കണ്ടു. മുണ്ടെയുടെ കേന്ദ്രമന്ത്രി സ്ഥാനം പോലും അസംബ്ലി തിരഞ്ഞെടുപ്പ് വരെയുള്ള ഒരു താല്‍ക്കാലിക സംവിധാനമായിരുന്നു.

gopinath-munde3

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ മുണ്ടെ തയ്യാറായിരുന്നു എന്ന നിതിന്‍ ഗഡ്കരിയുടെ വാക്കുകളില്‍ അടങ്ങിയിരിക്കുന്നതും ഇത് തന്നെയാണ്. ശിവസേന ഉദ്ധവ് താക്കറെയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ ചെറുക്കാന്‍ ബി ജെ പിക്ക് അതിലപ്പുറം തലപ്പൊക്കമുള്ള ഒരു നേതാവ് വേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മുണ്ടെയുടെ മരണം ബി ജെ പിയുടെ ഒരേയൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ആണ് ഇല്ലാതാക്കിയത് എന്ന് വരുന്നത്.

ഗോപിനാഥ് മുണ്ടെയുടെ അഭാവത്തില്‍ മുന്‍ ദേശീയ പ്രസിഡണ്ട് നിതിന്‍ ഗഡ്കരിയാകും മഹാരാഷ്ട്രയില്‍ ബി ജെ പിയെ അസംബ്ലി തിരഞ്ഞെടുപ്പില്‍ നയിക്കുക. നാഗ്പൂരില്‍ നിന്നുള്ള എം പിയാണ് നിതിന്‍ ഗഡ്കരി. ഗോപിനാഥ് മുണ്ടെയ്ക്ക് ഉളളത് പോലെ എല്ലാത്തരം ജനങ്ങളുടെയും ഇടയില്‍ സ്വീകാര്യനല്ല ഗഡ്കരി. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടായ ദേവേന്ദ്ര ഫദ്‌നാവിസാണ് മറ്റൊരു സാധ്യത.

English summary
Gopinath Munde’s death spells gloom for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X