കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറുതിയില്ലാതെ യുപിയില്‍ ശിശുമരണം; 24 മണിക്കൂറിനുള്ളില്‍ 16 കുഞ്ഞുങ്ങള്‍ മരിച്ചു

ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഈ മാസം മാത്രം മരിച്ച കുട്ടികളുടെ എണ്ണം 415 ആയി.

  • By Ankitha
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുഞ്ഞുങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്ത വിതരണ ഏജന്‍സിയായ എന്‍ഐഎയാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്തു വിട്ടത്.

yogi

 ഗുര്‍മീതിന്റെ ഭീഷണി കയ്യിലിരിക്കട്ടെ; ജഡ്ജിക്കും കുടുംബത്തിനും സുരക്ഷ; വീണ്ടും പണിപാളി ഗുര്‍മീതിന്റെ ഭീഷണി കയ്യിലിരിക്കട്ടെ; ജഡ്ജിക്കും കുടുംബത്തിനും സുരക്ഷ; വീണ്ടും പണിപാളി

മസ്തിഷ്‌കജ്വരത്തെ തുടര്‍ന്നാണ് ഒരു കുട്ടി മരിച്ചത്. ഇതോടെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഈ മാസം മാത്രം മരിച്ച കുട്ടികളുടെ എണ്ണം 415 ആയി. 2017 ജനുവരി മുതലുള്ള കണക്ക് പ്രകാരം ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 1256 കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.

 മരണ സംഖ്യ കൂടുന്നു

മരണ സംഖ്യ കൂടുന്നു

ഉത്തര്‍പ്രദേശില്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ബിആര്‍ഡി ആശുപത്രിയില്‍ 80 അധികം കുട്ടികളാണ് മരിച്ചത്.

മരണ കാരണം

മരണ കാരണം

മസ്തിഷ്‌കജ്വരം, ന്യൂമോണിയ,സെപ്സിസ് ഉള്‍പ്പെടെയുള്ള അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളുമാണ് കുഞ്ഞുങ്ങളുടെ മരണ കാരണം. ഒരാഴ്ചക്കുള്ളില്‍ 12 കുട്ടികളാണ് മസ്തിഷ്‌ക ജ്വരം മൂലം മരിച്ചത്.

മരണം സ്ഥിരീകരിച്ച് അധികൃതര്‍

മരണം സ്ഥിരീകരിച്ച് അധികൃതര്‍

2017 ജനുവരി മുതലുള്ള കണക്കു പ്രകാരം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മാത്രം 1,256 കുഞ്ഞുങ്ങള്‍ മരിച്ചതായി ആശുപത്രി പ്രിന്‍സിപ്പാള്‍ പികെ സിങ് പറഞ്ഞു.

കാരണം മഴക്കാല രോഗങ്ങള്‍

കാരണം മഴക്കാല രോഗങ്ങള്‍

സംസ്ഥാനത്ത് മണ്‍സൂണ്‍ കനത്തതോടെ കുട്ടികള്‍ക്കിടയില്‍ വളരെയധികം രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊതുക് നിയന്ത്രണം, വാക്‌സിനേഷന്‍ , ക്ലോറിനേഷന്‍, എന്നിവ കൃത്യ സമയത്ത് ചെയ്തില്ലെന്നും ം ഡോക്ടര്‍ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഓകസിജന്റെ അഭാവം

ഓകസിജന്റെ അഭാവം

ആഗസ്റ്റ് മാസത്തില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്റെ അഭാവം മൂലം എഴുപതിലധികം കുട്ടികള്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

 സര്‍ക്കാര്‍ നടപടി

സര്‍ക്കാര്‍ നടപടി

ഓക്‌സിജന്റെ അഭാവം മൂലം കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ കൂടുതല്‍ സുരക്ഷ സൗകര്യങ്ങളും മുന്‍കരുതലും കളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും പാരമെഡിക്കല്‍ സ്റ്റാഫുകളുടേയും എണ്ണം വര്‍ധിപ്പിച്ചിരുന്നു.

English summary
The horror of deaths of children at Gorakhpur's BRD Medical College continues unabated, with as many as 42 kids dying in the last 48 hours, taking the count of children's deaths in the city so far to 60.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X