കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരഖ്പൂര്‍:കള്ളന്‍ കപ്പലില്‍ തന്നെ!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!! സര്‍ക്കാര്‍ കണ്ടെത്തിയതല്ല കാരണം

  • By നിള
Google Oneindia Malayalam News

ലക്‌നൗ: ഗോരഘ്പൂരിലെ ദാരുണ ദുരന്തത്തിനു കാരണമായ അറിയാക്കഥകള്‍ പലതും പുറത്തു വരുന്നു. സംഭവത്തിനു പിന്നിലുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് ജില്ലാ മജിസ്‌ട്രേറ്റ് ആയ റോട്ടേല തയ്യാറാക്കിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

രാജീവ് റോട്ടേലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സതീഷ് കുമാറാണ് സംഭവത്തിനു പിന്നിലെ പ്രധാന വില്ലന്‍. ഡോക്ടര്‍ സതീഷ് കുമാറിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുന്നതിന് പ്രധാനകാരണമായി കണ്ടെത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഓക്‌സിജന്‍ വിതരണത്തിന്റെ ഉത്തരവാദിത്വമുള്ള ഡോക്ടര്‍ ആശുപത്രിയുടെ പരിസരത്തു പോലും ഉണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഡോക്ടര്‍ മുംബൈയില്‍

ഡോക്ടര്‍ മുംബൈയില്‍

ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിന്റെ മേധാവിയാണ് ഡോക്ടര്‍ സതീഷ് കുമാര്‍. ഓക്‌സിജന്‍ വിതരണത്തിന്റെ ചുമതലയും ഡോക്ടര്‍ സതീഷ് കുമാറിനായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ച സമയത്ത് ഡോക്ടര്‍ മുംബൈയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്യവിലോപം നടത്തിയതിന് ഡോക്ടര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പണമടച്ചില്ല

പണമടച്ചില്ല

ഓക്‌സിജന്‍ വിതരണം ചെയ്തു കൊണ്ടിരുന്ന പുഷ്പ സെയില്‍സ് എന്ന കമ്പനിയില്‍ ഡോക്ടര്‍ സതീഷ് കുമാര്‍ ആവശ്യമായ പണമടച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ ജീവന്‍ കമ്പനി രക്ഷിക്കുമായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ തക്കസമയത്ത് വേണ്ടത്ര ഇടപെടലുകള്‍ നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍

ഡോക്ടര്‍മാരുടെ അനാസ്ഥ

ഡോക്ടര്‍മാരുടെ അനാസ്ഥ

ഡോക്ടര്‍മാരുടെ അനാസ്ഥ തന്നെയാണ് ഇത്രയും കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ പല കുട്ടികളുടേയും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുമയോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കാത്തതിന് റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്നുമുണ്ട്.

അന്വേഷിച്ചില്ല,കണ്ടെത്തിയില്ല

അന്വേഷിച്ചില്ല,കണ്ടെത്തിയില്ല

ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ രാജീവ് കുമാര്‍ മിശ്രയും മറ്റു സീനിയര്‍ ഡോക്ടര്‍മാരും ഓക്‌സിജന്റെ അഭാവം നേരിട്ട സാഹചര്യത്തിലാണ് ആശുപത്രിയില്‍ നിന്നും പോകുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാനോ വേണ്ട നടപടികള്‍ സ്വീകരികാനോ തയ്യാറായില്ല. രണ്ടു ദിവസമായി ആവശ്യമായ ദ്രവ ഓക്‌സിജന് കുറവ് അനുഭവപ്പെട്ടിരുന്നു. എന്നിട്ടും യാതൊരു ഒത്തൊരുമയും ഉത്തരവാദിത്വവും ഇല്ലാതെയാണ് ഡോക്ടര്‍മാരും ആശുപത്രിയിലെ വിവിധ വിഭാഗങ്ങളും പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 സര്‍ക്കാരിന്റെ അന്വേഷണസംഘം കണ്ടെത്തിയത്..

സര്‍ക്കാരിന്റെ അന്വേഷണസംഘം കണ്ടെത്തിയത്..

അതേസമയം ഓക്‌സിജന്റെ അഭാവവും കുട്ടികള്‍ മരിച്ചതും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മരിച്ച കുട്ടികളുടെ എണ്ണം കുറവാണെന്നും സംഘം പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്ന് ഡോക്ടര്‍മാരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 ഓക്‌സിജന്റെ അഭാവം തന്നെയാണെന്ന് രക്ഷിതാക്കള്‍

ഓക്‌സിജന്റെ അഭാവം തന്നെയാണെന്ന് രക്ഷിതാക്കള്‍

കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ അഭാവം കൊണ്ടു തന്നെയാണെന്നാണ് രക്ഷിതാക്കള്‍ ഉറപ്പിച്ചു പറയുന്നത്. മരിച്ച കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ ബീഹാര്‍ സ്വദേശി ആരോഗ്യമന്ത്രി, മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസര്‍, ബാബാ രാംദേവ് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

കലിയടങ്ങാതെ ജപ്പാന്‍ ജ്വരം

കലിയടങ്ങാതെ ജപ്പാന്‍ ജ്വരം

അതേസമയം ഉത്തര്‍പ്രദേശില്‍ എന്‍സഫലൈറ്റിസ് ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ എന്‍സഫലൈറ്റിസ് മൂലം 34 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് ഐസിയുവിലും എന്‍സഫലൈറ്റിസ് വാര്‍ഡിലും കിടന്ന കുട്ടികളാണ് മരിച്ചത്.

യോഗിയുടെ മണ്ഡലത്തില്‍

യോഗിയുടെ മണ്ഡലത്തില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് ദാരുണമായ സംഭവം നടന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് ഓക്‌സിജന്‍ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം പിടഞ്ഞുമരിച്ചത്. പണമടക്കാത്തതിനാലാണ് ഓക്‌സിജന്‍ വിതരണം നിര്‍ത്തലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

 സ്വകാര്യ കമ്പനി

സ്വകാര്യ കമ്പനി

ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നത് ലക്‌നൗവിലെ സ്വകാര്യ കമ്പനിയായ പുഷ്പ സെയില്‍സ് ആയിരുന്നു. 70 ലക്ഷം രൂപയായിരുന്നു ആശുപത്രി കമ്പനിക്ക് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 35 ലക്ഷം രൂപ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷമാണ് ഈ ദാരുണ സംഭവം ഉണ്ടായത്. എന്നാല്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാത്തതു മൂലമല്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണ് സര്‍ക്കാര്‍. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് കുട്ടികള്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

English summary
Gorakhpur horror: How doctors failed to save precious lives, full report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X