കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശിലെ കുട്ടികളുടെ കൂട്ടമരണം; മോദി ഇടപെടുന്നു, കേന്ദ്രമന്ത്രിമാര്‍ എത്തും

  • By Ashif
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരവധി കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. സംഭവം പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ ഉടന്‍ വിവാദമായ ആശുപത്രി സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

113

ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ബന്ധപ്പെട്ടു. ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേലും, ആരോഗ്യ സെക്രട്ടറിയുമാണ് ഗോരഖ് പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുക.

ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം പര്‍വതീകരിച്ച് കാണിക്കുകയാണെന്നാണ് യുപി സര്‍ക്കാരിന്റെ നിലപാട്. കുട്ടികള്‍ മരിച്ചത് വിവിധ അസുഖങ്ങള്‍ കാരണമാണ്. അല്ലാതെ എല്ലാവരും ഓക്‌സിജന്‍ കിട്ടാതെയല്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

48 മണിക്കൂറിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യതകുറവിനെ തുടര്‍ന്ന് 30 കുട്ടികള്‍ മരിച്ചുവെന്നായിരുന്നു വിവരം. ഇത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 60 ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആഞ്ഞടിച്ച് കൈലാഷ് സത്യാര്‍ഥി രംഗത്തുവന്നു. ഇത് സാധാരണ മരണമോ ദുരന്തമോ അല്ലെന്നും കൂട്ടക്കൊലയാണെന്നും നൊബേല്‍ ജേതാവ് പ്രതികരിച്ചു.

യോഗി അടുത്തിടെ ആശുപത്രി സന്ദര്‍ശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യവും ബന്ധപ്പെട്ട കാര്യങ്ങളും ധരിപ്പിച്ചിരുന്നില്ലെന്ന് യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പ് സഹമന്ത്രി അഷുതോഷ് ടണ്ടനും ഇക്കാര്യം ആവര്‍ത്തിച്ചു.

അന്വേഷണം നടത്തിയ ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു. മന്ത്രിമാരുടെ സംഘവും ഗോരഖ്പൂരിലേക്ക് വരുന്നുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മുഖ്യമന്ത്രി കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
Gorakhpur hospital death: PM office take strict action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X