യോഗി ചൂലെടുത്തു, രാഹുലിനും കണക്കിന് പരിഹാസം..ഗോരഖ്പൂര്‍ വിനോദസഞ്ചാര കേന്ദ്രമല്ലെന്ന്!!
ഗോരഖ്പൂർ: സ്വച്ഛ് ഭാരത് മാതൃകയിൽ സ്വച്ഛ് ഉത്തർപ്രദേശിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂലെടുത്തു. ഗോരഖ്പൂർ ആശുപത്രിയിലെ ശിശുമരണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ്വ ശുചിത്വപരിപാടിക്കായി മുഖ്യമന്ത്രി മുന്നിൽ നിന്ന് ചൂലെടുത്തത്. ആശുപത്രി സന്ദർശിക്കാനെത്തിയ യോഗി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും പരിഹാസ പരാമർശം നടത്തി. ഗോരഖ്പൂർ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പക്ഷേ, രാഹുലിന്റെ പേരെടുത്തു പറയാതെയാണ് പ്രസ്താവന നടത്തിയത്.
ദില്ലിയിൽ ഒരു യുവരാജാവ് ഇരിപ്പുണ്ട്. ആ യുവരാജാവിന് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാകില്ലെന്ന് യോഗി പരിസഹിച്ചു. ഗോരഖ്പൂർ സന്ദർശിക്കാനിരിക്കുന്ന രാഹുലിന്റെ നീക്കത്തെയും യോഗി ആദിത്യനാഥ് വിമർശിച്ചു. ഗോരഖ്പൂർ ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നാണ് യോഗി പറഞ്ഞത്.

ജപ്പാൻ ജ്വരത്തിന് കാരണം ശുചിത്വമില്ലായ്മയാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. ജപ്പാൻ ജ്വരത്തിനെതിരെ ശക്തമായ നടപടികളുമായി തന്നെ മുന്നോട്ടു പോകും. ഗോരഖ്പൂരിലെ ശിശുമരണത്തിന് കാരണം മുൻപ് സംസ്ഥാനം ഭരിച്ച സർക്കാരുകളാണ്. അവരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ആരോഗ്യമേഖല പരിതാപകരമായ അവസ്ഥയിലാണെന്നും യോഗി ആരോപിച്ചു.












Click it and Unblock the Notifications