കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരഖ്പൂര്‍:സ്വന്തം കാശു മുടക്കി ഓക്‌സിജന്‍ എത്തിച്ച 'ഹീറോ' ഡോക്ടറോട് 'കടക്കു പുറത്ത്'!!പ്രതികാരം!!

ഗൂഢാലോചനയെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍

  • By Anoopa
Google Oneindia Malayalam News

ലക്‌നൗ: കണ്‍മുന്നില്‍ പിഞ്ചു കുട്ടികള്‍ പിടഞ്ഞു മരിക്കുന്നത് നോക്കിനില്‍ക്കാന്‍ ഡോക്ടര്‍ കഫീല്‍ ഖാന് കഴിയുമായിരുന്നില്ല. ഉടന്‍ സ്വന്തം കാറുമെടുന്ന് ഡോക്ടര്‍ പാഞ്ഞെത്തിയത് സുഹൃത്തിന്റെ ക്ലിനിക്കിലേക്ക്.. അവിടെ മൂന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. ഉടന്‍ അതുമെടുത്ത് ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലേക്ക്..

മരണ വേദനയാല്‍ പുളയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമായിരുന്നു ഡോക്ടറുടെ മനസ്സില്‍. സ്വന്തം കീശയില്‍ നിന്നും പണം ചെലവാക്കിയാണ് ഡോക്ടര്‍ കഫീല്‍ ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ചത്. ഡോക്ടറുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.

എന്നാല്‍ ഡോക്ടറുടെ സന്‍മനസ്സിന് സര്‍ക്കാര്‍ നല്‍കിയ പ്രതിഫലം അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിക്കലാണ്. ഇതേക്കുറിച്ച് ഡോക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ലെങ്കിലും സ്ഥാനം തെറിപ്പിച്ചതിന് സര്‍ക്കാര്‍ വിമര്‍ശനം നേരിടുകയാണ്. മുഖ്യമന്ത്രി യോദി ആദിത്യനാഥ് ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍ കഫീല്‍ ഖാനെ വാര്‍ഡ് മേധാവി സ്ഥാനത്തു നിന്നും നീക്കിയത്.

വാര്‍ഡ് മേധാവി സ്ഥാനത്തു നിന്നും നീക്കി

വാര്‍ഡ് മേധാവി സ്ഥാനത്തു നിന്നും നീക്കി

വാര്‍ഡ് തലവനായിരുന്ന ഡോക്ടര്‍ കഫീല്‍ ഖാനെ ആ സ്ഥാനത്തു നിന്നും മാറ്റി. എന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനായിരുന്നു ശിശുരോഗ വിദഗ്ധനായ ഡോ കഫീല്‍ ഖാന്‍. ആശുപത്രിയുടെ ചികിത്സാ ചുമതലകളില്‍ നിന്നും കഫീല്‍ ഖാനെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്.

പ്രതികാരനടപടി

പ്രതികാരനടപടി

സര്‍ക്കാരിന്റെ പ്രതികാരമാണ് ഡോക്ടര്‍ കഫീല്‍ ഖാനെ ചികിത്സാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ എന്നാണ് വിലയിരുത്തലുകള്‍. ഡോക്ടര്‍ മൂലമാണ് ഗോരഖ്പൂര്‍ സംഭവത്തിന് ഇത്രയേറെ ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും ലഭിച്ചതെന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ ഇതേക്കുറിച്ച് ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. സംസാരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സ്വന്തം ചിത്രം എടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇനി സാധാരണ ഡോക്ടര്‍

ഇനി സാധാരണ ഡോക്ടര്‍

മെഡിക്കല്‍ കോളേജില്‍ സാധാരണ ഡോക്ടറായാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍ ഇനി തുടരുക. പുതിയ വാര്‍ഡ് തലവനായി ഡോക്ടര്‍ ഭൂപേന്ദ്ര ശര്‍മ്മയെ നിയമിച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വാര്‍ഡ് മേധാവി സ്ഥാനത്തു നിന്നും തന്നെ നീക്കം ചെയ്തതെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഖാന്‍ പറഞ്ഞു.

സിലിണ്ടര്‍ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്ന്

സിലിണ്ടര്‍ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്ന്

എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ സ്റ്റോക്ക് ഉണ്ടായിരുന്നുവെന്നും പുറത്തു നിന്നും സിലിണ്ടറുകള്‍ എത്തിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നുവെന്നും മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെകെ ഗുപ്ത പറയുന്നു. എന്തുകൊണ്ടാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍ ഇത് ചെയ്തുവെന്നാണ് ചോദ്യമെന്നും മെഡിക്കല്‍ കോളേജ് അയാളെ ഒരു ഹീറോ ആയി പ്രഖ്യാപിക്കില്ലെന്നും എല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും കെകെ ഗുപത പറഞ്ഞു.

നടപടി മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം

നടപടി മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥ് ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍ കഫീല്‍ ഖാനെ വാര്‍ഡ് മേധാവി സ്ഥാനത്തു നിന്നും നീക്കിയത്. മുഖ്യമന്ത്രി പോയതിനു തൊട്ടുപിന്നാലെ പരിഭ്രാന്തനായി കാണപ്പെട്ട ഡോക്ടര്‍ ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

യോഗിയുടെ മണ്ഡലത്തില്‍

യോഗിയുടെ മണ്ഡലത്തില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് ദാരുണമായ സംഭവം നടന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് ഓക്സിജന്‍ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം പിടഞ്ഞുമരിച്ചത്. പണമടക്കാത്തതിനാലാണ് ഓക്സിജന്‍ വിതരണം നിര്‍ത്തലാക്കിയത്.

സ്വകാര്യ കമ്പനി

സ്വകാര്യ കമ്പനി

ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നത് ലക്നൗവിലെ ഒരു സ്വകാര്യ കമ്പനി ആയിരുന്നു. 70 ലക്ഷം രൂപയായിരുന്നു ആശുപത്രി കമ്പനിക്ക് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 35 ലക്ഷം രൂപ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷമാണ് ഈ ദാരുണ സംഭവം ഉണ്ടായത്. എന്നാല്‍ കുട്ടികള്‍ മരിച്ചത് ഓക്സിജന്‍ ലഭിക്കാത്തതു മൂലമല്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണ് സര്‍ക്കാര്‍. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് കുട്ടികള്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

English summary
Gorakhpur tragedy: 'Hero doctor' removed as ward head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X