അവിവാഹിതയായ ഗര്‍ഭിണി യുട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു!!
ലഖ്‌നൗ: അവിവാഹിതയായ 26കാരി നടത്തിയ സാഹസം ദാരുണാന്ത്യത്തില്‍ കലാശിച്ചു. പൂര്‍ണഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ പരസഹായമില്ലാതെ സ്വന്തമായി പ്രസവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രസവ കാര്യങ്ങളെ കുറിച്ച വ്യക്തമായ ധാരണയില്ലാതിരുന്ന യുവതി യുട്യൂബ് വീഡിയോ കണ്ടാണ് കാര്യങ്ങള്‍ മനസിലാക്കിയത്.
വീഡിയോയില്‍ കാണുന്ന പോലെ പ്രസവിക്കാന്‍ ശ്രമിക്കുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിലാണ് സംഭവം അവസാനിച്ചത്. വീട്ടുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആണ്‍കുഞ്ഞിനെയാണ് യുവതി പ്രസവിച്ചതെന്ന് പോലീസ് പറഞ്ഞു.....

ഞായറാഴ്ച രാത്രി
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലുള്ള ബിലാന്ദ്പൂരിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്ന് പോലീസ് കരുതുന്നു. വിവാഹത്തിന് മുമ്പ് ഗര്‍ഭിണി ആയതിനാല്‍ പൊതുസമൂഹത്തിന്റെ പരിഹാസത്തിന് കാരണമാകുമെന്ന് കരുതിയാണ് യുവതി രഹസ്യമായി പ്രസവിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

അയല്‍വാസികള്‍ വിവരം അറിയിച്ചു
തിങ്കളാഴ്ച പകല്‍ ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ പുറത്തു കണ്ടിരുന്നില്ല. സംശയം തോന്നിയ അല്‍വാസികള്‍ വാതില്‍തുറക്കാന്‍ ശ്രമിച്ചിരുന്നു. വാതിലിനോട് ചേര്‍ന്ന് രക്തം കണ്ടതോടെ അയല്‍വാസികള്‍ വാടക വീടിന്റെ ഉടമസ്ഥനെ വിവരം അറിയിച്ചു.

വാതിലിനടുത്ത് രക്തം
യുവതിയുടെ മുറിയില്‍ നിന്ന് പുറത്തേക്ക് രക്തം ഒഴുകിയിരുന്നു. വീട്ടുടമ എത്തി വാതില്‍ തുറന്നപ്പോഴാണ് യുവതിയും നവജാത ശിശുവും മരിച്ചുകിടക്കുന്നത് കണ്ടത്. വിവരം അറിയിച്ചതോടെ പോലീസ് എത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോട്ടത്തിന് അയച്ചു.

എങ്ങനെയാണ് പ്രസവിക്കേണ്ടത്
യുവതിയുടെ മൊബൈല്‍ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എങ്ങനെയാണ് പ്രസവിക്കേണ്ടത് എന്ന് യുവതി ഗൂഗ്‌ളില്‍ പരിശോധിച്ചിരുന്നു. വീഡിയോകളും കണ്ടിരുന്നുവെന്ന് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ രവി റായ് പറഞ്ഞു.

ബ്ലേഡ് കണ്ടെടുത്തു
യുവതിയുടെ മൃതദേഹത്തിന് അരികില്‍ നിന്ന് ബ്ലേഡ് കണ്ടെടുത്തു. ബഹ്‌റൈച്ച് സ്വദേശിയാണ് യുവതി. നാല് ദിവസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു. യുവതി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

അമ്മ എത്തുമെന്ന് പറഞ്ഞു
നാല് ദിവസം മുമ്പാണ് യുവതി തന്നെ വന്നു കണ്ടതെന്ന് വീട്ടുടമ പറഞ്ഞു. വാടകയ്ക്ക് വീട് വേണമെന്ന് അറിയിച്ചു. ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷം വീട് വാടകയ്ക്ക് നല്‍കി. പ്രസവത്തിന്റെ വേളയില്‍ അമ്മ എത്തുമെന്ന് യുവതി പറഞ്ഞിരുന്നുവെന്ന വീട്ടുടമ പോലീസിന് മൊഴി നല്‍കി.

പോലീസ് പറയുന്നു
എന്നാല്‍, വീട് വാടകയ്ക്ക് എടുക്കാന്‍ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കള്‍ യഥാര്‍ഥ കാരണം പുറത്തുവിടുന്നില്ല. കേസെടുക്കേണ്ട എന്നാണ് ബന്ധുക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നപടികള്‍ ആലോചിക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications