ഡാര്‍ജിലിങ്ങില്‍ ഗോര്‍ഖ ജനമുക്തി മോര്‍ച്ചയും പോലീസും തമ്മില്‍ സംഘര്‍ഷം
സംഘര്‍ഷം മമതാ ബാനര്‍ജിയുടെ സമ്മേളന വേദിക്കു സമീപം
ഡാര്‍ജിലിങ്: പശ്ചിമബംഗാളിലെ ഡാര്‍ജിലിങില്‍ മമതാ ബാനര്‍ജിയുടെ സമ്മേളന വേദിക്കു സമീപം ഗോര്‍ഖ ജനമുക്തി മോര്‍ച്ചയും പോലീസും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും പോലീസ് വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. സമരക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മമതാ ബാനര്‍ജിയുടെ കാബിനറ്റ് സമ്മേളനം നടക്കുന്നിടത്തേക്കു മാര്‍ച്ച് ചെയ്യുകയെന്ന സമരക്കാരുടെ ശ്രമം പോലീസ് തടഞ്ഞു.
രോഷാകുലരായ അക്രമികള്‍ പോലീസ് ബാരിക്കോഡുകള്‍ തകര്‍ക്കുകയും പോലീസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പോലീസ് വാഹനങ്ങളില്‍ ചിലത് ഭാഗികമായി തകര്‍ന്നു. ഡാര്‍ജിലിങ്ങിലെ സ്‌കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കുന്നതിനെതിരെയായിരുന്നുസ പ്രതിഷേധം.

സമരക്കാര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. സമരക്കാര്‍ എത്തിയതോടെ സമീപത്തുള്ള കടകള്‍ താത്കാലികമായി അടച്ചിട്ടു. പൊതുഗതാഗത് സ്തംഭിച്ചു. ഇത് സംസ്ഥാനത്തെത്തിയ സഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചു.












Click it and Unblock the Notifications