കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തികള്‍ അശാന്തം; ബംഗാളിന് പിന്നാലെ അസമും കത്തുന്നു!! ഗൂര്‍ഖാലാന്റും ബോഡോലാന്റും

ബോഡോലാന്റും ഗൂര്‍ഖലാന്റും ചരിത്രപരമായും ഭരണഘടനാപരമായും നിയമസാധുതയുള്ളതാണെന്നന് ബോഡോകള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

  • By Ashif
Google Oneindia Malayalam News

ഗുവാഹത്തി: പശ്ചിമബംഗാളിലെ മലയോര മേഖലയായ ഡാര്‍ജലിങില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ മേഖലകളിലേക്ക് പടരുന്നു. തുടര്‍ച്ചയായി ബന്ദും അക്രമങ്ങളും അരങ്ങേറിയ ഡാര്‍ജലിങിലെ ആവശ്യം പ്രത്യേക ഗൂര്‍ഖലാന്റ് എന്ന സംസ്ഥാനമായിരുന്നെങ്കില്‍ അസമില്‍ ബോഡോലാന്റ് വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.

അസമിലെ സായുധരായ ബോഡോ വിഭാഗക്കാരാണ് ബോഡോലാന്റ് എന്ന പേരില്‍ പുതിയ സംസ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഗൂര്‍ഖലാന്റ് ആവശ്യപ്പെട്ടുള്ള ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ അക്രമസമരങ്ങള്‍ക്ക് ബോഡോകള്‍ പിന്തുണ പ്രഖ്യാപിച്ചു.

Xpti

ബോഡോലാന്റും ഗൂര്‍ഖലാന്റും ചരിത്രപരമായും ഭരണഘടനാപരമായും നിയമസാധുതയുള്ളതാണെന്നന് ബോഡോകള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ആവശ്യത്തോട് മുഖംതിരിക്കുകയാണ്. ഡാര്‍ജലിങിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആള്‍ ബോഡോ സ്റ്റുഡന്റ് യൂനിയന്‍, പീപിള്‍സ് ജോയിന്റ് കമ്മിറ്റി ഫോര്‍ ബോഡോലാന്റ് മൂവ്‌മെന്റ്, എന്‍ഡിഎഫ്ബി (പി) എന്നീ സംഘങ്ങള്‍ സംയുക്തമായാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. തങ്ങള്‍ ആവശ്യപ്പെടുന്ന രണ്ട് സംസ്ഥാനങ്ങളും ന്യായമാണ്. 2009ല്‍ യുപിഎ സര്‍ക്കാര്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതും അവര്‍ ഓര്‍മിപ്പിച്ചു.

English summary
As the hill town of Darjeeling and neighbouring places in West Bengal are witnessing bandh and violence for several days now, in neighbouring Assam, the indigenous Bodo tribes have once again renewed their demand for a separate state, Bodoland.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X