കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ അനധികൃത അനാഥാലയങ്ങളില്‍ അഭയം തേടുന്നവരെ കാത്തിരിക്കുന്നത് കേട്ടാല്‍ ഞെട്ടും

  • By അക്ഷയ്‌
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ അനാഥാലയങ്ങളില്‍ അഭയം തേടുന്നവരെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. രജിസട്രേഷനില്ലാതെ പല അനാഥാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടങ്ങളില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാണെന്നും പ്രാദേശിക സാമുഹ്യ ക്ഷേമ വകുപ്പ് നിയോഗിച്ച കമ്മറ്റി കണ്ടെത്തി.

മുസ്ലീം പെണ്‍കുട്ടികളെ പന്നിമാംസം കഴിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണംമുസ്ലീം പെണ്‍കുട്ടികളെ പന്നിമാംസം കഴിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം

തമിഴ്‌നാട്ടിലെ അനാഥാലയത്തില്‍ പ്രവേശിക്കപ്പെട്ട പതിനാലുകാരി ഗര്‍ഭിണിയായതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. ആക്രി പെറുക്കി ജീവിക്കുന്ന ഒരു സ്ത്രീ മകള്‍ക്ക് കൂടി ഭക്ഷണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അനാഥാലയത്തില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ചില്‍ഡ്രന്‍സ് ഹോമിലെ സ്റ്റാഫ് കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

Tamil Nadu

അനാഥാലയങ്ങളില്‍ ഇത്തരത്തില്‍ നടക്കുന്നതായി സൂചനകളുണ്ടായിരുന്നെങ്കിലും തെളിവ് സഹിതം ഇപ്പോഴാണ് പുറത്ത് വരുന്നതെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് നിയോഗിച്ച കമ്മറ്റി അംഗം സഹറുദ്ദീന്‍ മുഹമ്മദ് പറഞ്ഞു. 2001നു ശേഷം തമിഴ്‌നാട്ടിലാകെ 500ലധികം അനാഥാലയങ്ങളാണ് അടപ്പിച്ചത്. നടത്തിപ്പിലെ പിടിപ്പു കേട്, രജിസ്‌ട്രേഷന്‍ ഇല്ലാതിരിക്കുക, നടത്തിപ്പ് ദൂഷ്യം തുടങ്ങിയവയാണ് അടപ്പിക്കാനുള്ള കാരണങ്ങള്‍.

കുട്ടിക്കടത്ത് സിബിഐയ്ക്ക്... അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞതോ?കുട്ടിക്കടത്ത് സിബിഐയ്ക്ക്... അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞതോ?

എന്നാല്‍ സര്‍ക്കാരിന്റെയും മറ്റ് ഇതര വകുപ്പുകളുടെയും നേതൃത്വത്തിലുള്ള സംസ്ഥാനത്തെ 1500 സ്ഥാപനങ്ങളിലും ചൂഷണവും പീഡനവും നടക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. മദ്രസകളിലും ക്ഷേത്രങ്ങളുടെ പേരുകളിലുള്ള ഹോസ്റ്റലുകളിലുമായി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം അനാഥ കുട്ടികളുണ്ടെന്നാണ് കണക്ക്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത്. എന്നാല്‍ വെളിച്ച കുറവുള്ള മുറികളും കൊടിയ പീഡനങ്ങളുമാണ് ഇവരെ ഇത്തരം കേന്ദ്രങ്ങളില്‍ കാത്തിരിക്കുന്നത്.

English summary
Dhanalakshmi was 14 and pregnant when she was rescued from a children’s home in Tamil Nadu. She had been entrusted in the care of the unregistered institution by her mother, a ragpicker who could no longer afford another mouth to feed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X