കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് വധം; കുറ്റം സമ്മതിക്കാൻ അന്വേഷണസംഘം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കുറ്റം സമ്മതിക്കുന്നതിനായിപ്രത്യേക അന്വേഷണസംഘം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതി പരശുറാം വാഗ്മോറെയുടെ വെളിപ്പെടുത്തൽ. പരശുറാം വാഗ്മോറെ ഉൾപ്പെടെ കേസിൽ 12 പ്രതികളെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടു വന്നപ്പോഴാണ് മാധ്യമപ്രവർത്തകർക്ക് മുമ്പിൽ പരശുറാമിന്റെ വെളിപ്പെടുത്തൽ.

അന്വേഷണസംഘം ആഴ്ചകളോളം തന്നെ പീഡിപ്പിച്ചെന്നും കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരശുറാം വാഗ്മോറെ ആരോപിക്കുന്നു. വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്നും താൻ എന്തൊക്കെ പറയണമെന്ന് അന്വേഷണ സംഘം പറഞ്ഞ് തരികയായിരുന്നുവെന്നും പരശുറാം പറയുന്നു. ഗൗരി ലങ്കേഷ് ആരാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് പരശുറാം മുൻപ് വെളിപ്പെടുത്തിയിരുന്നു.

gowri

കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കിയെന്ന് കേസിലെ മറ്റൊരു പ്രതിയായ മനോഹർ ഇഡവേയും ആരോപിക്കുന്നു. നാലു മാസത്തെ ജയിൽ വാസത്തിന് ശേഷം പ്രതികൾ ഉന്നയിച്ച ആരോപണം അന്വേഷണ സംഘത്തേയും പ്രതിരോധത്തിലാക്കിയിരുക്കകയാണ്. പ്രതികളുടെ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ അന്വേഷണസംഘം ഇതുവരെ പ്രതികരക്കാൻ തയാറായിട്ടില്ല.

പരുശുറാം വാഗ്മറേയും മനോഹറുമുൾപ്പെടെ 12 പ്രതികളാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. 2017 സെപ്റ്റംബർ അഞ്ചിനാണ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടിൽ വെച്ച് മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്.

ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ പാഡ് മാറ്റാൻ ഓടേണ്ട അവസ്ഥ കോടതിക്കറിയാത്തത് കൊണ്ടുള്ള വിധി: അലി അക്ബർദർശനത്തിന് ക്യൂ നിൽക്കുമ്പോൾ പാഡ് മാറ്റാൻ ഓടേണ്ട അവസ്ഥ കോടതിക്കറിയാത്തത് കൊണ്ടുള്ള വിധി: അലി അക്ബർ

ആളെക്കൊല്ലി രാസപദാര്‍ത്ഥം ഇന്‍ഡോറില്‍: പിടിച്ചെടുത്തത് അനധികൃത ലാബില്‍ നിന്ന് ആളെക്കൊല്ലി രാസപദാര്‍ത്ഥം ഇന്‍ഡോറില്‍: പിടിച്ചെടുത്തത് അനധികൃത ലാബില്‍ നിന്ന്

English summary
I didn't kill Gauri Lankesh, was offered Rs 25 lakh to confess: Parashuram Waghmare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X