വിദ്യാഭ്യാസ മേഖലയിലെ നിലവാരം വർദ്ധിപ്പിക്കും; അധ്യാപകർക്ക് പ്രത്യേക പരിശീലനം, വികസനത്തിന് ലക്ഷം കോടി
ദില്ലി: വിദ്യാഭ്യാസ മേഖലകയിലെ നിലവാരം വർധിപ്പിക്കാൻ ഒരു ലക്ഷം കോടി ബജറ്റിൽ നീക്കി വെച്ചു. ആർക്കിടെക്ചർ മേഖലയിൽ രാജ്യത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പുതിയ ആർക്കിടെക്ചർ കോളേജുകൾ സ്ഥാപിക്കുമെന്ന് ജെഡ്റ്റ്ലി 2018-19 വർഷ ബജറ്റിൽ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മേഖലിയുടെ നിലവാരം വർധിപ്പിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാം നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. പ്രൈം മിനിസിറ്റർ റിസർച്ച് സ്കീമിനു കീഴിൽ തിരഞ്ഞെടുക്കപ്പെട്ട ബിടെക്, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഐഐടികലിൽ പരിശീലനെ നൽകും.

Recommended Video

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി റൈസ് പദ്ധതിയുടെ ഭാഗമായി ലക്ഷം കോടി രൂപ നീക്കിവെക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലാക്ക് ബോർഡുകൾക്ക് പകരം ഡിജിറ്റൽ ബോർഡുകളാണ് സർക്കാർ ലക്ഷ്യമിടുന്നത്. 1000 ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ ഫെലോഷിപ്പ് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.












Click it and Unblock the Notifications