കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് കച്ചവടക്കാർക്ക് 5000 കോടിയുടെ പ്രത്യേക വായ്പ: ഗുണഭോക്താക്കൾ 50 ലക്ഷം പേർ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാൻ തെരുവ് കച്ചവടക്കാർക്ക് ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 5000 കോടി രൂപയുടെ പ്രത്യേക വായ്പാ സൌകര്യമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു മാസത്തിനകം 5000 കോടിയുടെ വായ്പയാണ് വഴിയോരക്കച്ചവടക്കാർക്ക് നൽകുക. രാജ്യത്തെ 50 ലക്ഷം വഴിയോരക്കച്ചവടക്കാർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

കേരളത്തെ ഞെട്ടിച്ച് കൊവിഡ് കേസുകളിൽ കുതിപ്പ്! ഇന്ന് 26 പേർക്ക് കൊവിഡ്, കാസർകോഡ് 10 പേർക്ക് രോഗംകേരളത്തെ ഞെട്ടിച്ച് കൊവിഡ് കേസുകളിൽ കുതിപ്പ്! ഇന്ന് 26 പേർക്ക് കൊവിഡ്, കാസർകോഡ് 10 പേർക്ക് രോഗം

കൃത്യമായി വായ്പാ തുക തിരിച്ചടയ്ക്കുന്നവർക്ക് കൂടുതൽ തുക വായ്പയിനത്തിൽ നൽകുമെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ മൂലം ഉപജീവന പ്രശ്നം നേരിടുന്നവരിൽ ഒരു വിഭാഗമാണ് തെരുവ് കച്ചവടക്കാർ. വായ്പ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ചുരങ്ങിയ കാലയളവിൽ ക്രമീകരിക്കുക.

nirmalasitharaman-1

Recommended Video

cmsvideo
എവിടെ ഞങ്ങടെ 15 ലക്ഷം , എന്നിട്ട് പോരെ ഈ 20 ലക്ഷം കോടി? | Oneindia Malayalam

0000 രൂപ പ്രവർത്തന മൂലധനമായി തെരുവിൽ കച്ചവടം നടത്തുന്ന 50 ലക്ഷം തെരുവ് കച്ചവടക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വായ്പ തിരിച്ചടവ് ഡിജിറ്റൽ പേയ്മെന്റുകളായി സ്വീകരിക്കുമെന്നും തിരിച്ചടവിന് അനുസരിച്ച് കൂടുതൽ വായ്പ നൽകുന്ന കാര്യം പരിഗണിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

English summary
Government allocates Rs 5,000 Crore Credit For Street Vendors, 50 Lakh To get Benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X