ഇനി മുതല്‍ വിമാനത്തിലും വൈഫൈ; പുതിയ തീരുമാനവുമായി വ്യോമയാന മന്ത്രാലയം
ദില്ലി: ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മണിക്കൂറുകളോളമുള്ള വിമാന യാത്രകള്‍ യാത്രക്കാരെ മടുപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ വൈഫൈ സൗകര്യം നല്കാന് ഒരുങ്ങുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് ഇന്ത്യയിലെ വിമാനങ്ങളിലും ഇനി മുതല്‍ വൈഫൈ സൗകര്യം ലഭിക്കും. ദീര്‍ഘ കാലമായുള്ള വിമാന യാത്രക്കാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.

ഫ്ളൈറ്റ് മോഡില്‍ ആയിരിക്കുമ്പോള്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 21ാം തിയതിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, സ്മാര്‍ട്ട് വാച്ച്, ഇറീഡര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ വിമാനത്തിലെ പൈലറ്റിന് അനുമതി നല്‍കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
വൈ ഫൈ വഴി വിമാനത്തില്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നതിനായി ഡയറക്ടര്‍ ജനറലിന് അനുമതി നല്‍കാം. എംബാര്‍ക്കേഷന്‍ ശേഷം വിമാനത്തിന്റെ എല്ലാ വാതിലുകളും അടക്കുന്നത് മുതല്‍ വിമാനം ലാന്‍ഡ് ചെയ്യുന്ന സമയം വരെ വൈഫൈ ഉപയോഗിക്കാം. ഇന്ത്യന്‍ വ്യോമ മേഖലയില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി 2018ല്‍ ശുപാര്‍ശ ചെയ്തിരുന്നു.
ആഭ്യന്തര വിമാനങ്ങളില്‍ വൈഫൈ ഇല്ലാത്തതിനാല്‍ വിദേശ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ വൈഫൈ വഴിയുള്ള ഇന്‍ഫ്ലൈറ്റ് കണക്റ്റിവിറ്റി ഓഫ് ചെയ്യേണ്ടി വന്നിരുന്നു. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരും.
-
വിമാനയാത്രക്കാര്‍ക്ക് സൗജന്യ സീറ്റ് സെലക്ഷന്; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ വിമാനക്കമ്പനികള്‍ -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications