കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുതല്‍ വിമാനത്തിലും വൈഫൈ; പുതിയ തീരുമാനവുമായി വ്യോമയാന മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മണിക്കൂറുകളോളമുള്ള വിമാന യാത്രകള്‍ യാത്രക്കാരെ മടുപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ വൈഫൈ സൗകര്യം നല്‍കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് ഇന്ത്യയിലെ വിമാനങ്ങളിലും ഇനി മുതല്‍ വൈഫൈ സൗകര്യം ലഭിക്കും. ദീര്‍ഘ കാലമായുള്ള വിമാന യാത്രക്കാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.

1

ഫ്‌ളൈറ്റ് മോഡില്‍ ആയിരിക്കുമ്പോള്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 21ാം തിയതിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ്, സ്മാര്‍ട്ട് വാച്ച്, ഇറീഡര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ വിമാനത്തിലെ പൈലറ്റിന് അനുമതി നല്‍കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

വൈ ഫൈ വഴി വിമാനത്തില്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നതിനായി ഡയറക്ടര്‍ ജനറലിന് അനുമതി നല്‍കാം. എംബാര്‍ക്കേഷന് ശേഷം വിമാനത്തിന്റെ എല്ലാ വാതിലുകളും അടക്കുന്നത് മുതല്‍ വിമാനം ലാന്‍ഡ് ചെയ്യുന്ന സമയം വരെ വൈഫൈ ഉപയോഗിക്കാം. ഇന്ത്യന്‍ വ്യോമ മേഖലയില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി 2018ല്‍ ശുപാര്‍ശ ചെയ്തിരുന്നു.

ആഭ്യന്തര വിമാനങ്ങളില്‍ വൈഫൈ ഇല്ലാത്തതിനാല്‍ വിദേശ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ വൈഫൈ വഴിയുള്ള ഇന്‍ഫ്‌ലൈറ്റ് കണക്റ്റിവിറ്റി ഓഫ് ചെയ്യേണ്ടി വന്നിരുന്നു. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരും.

English summary
government allows airlines to provide in flight wifi services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X