ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു
ദില്ലി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയ്ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പദ്ധതി പ്രഖ്യാപിച്ചു. . 2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. അതേ സമയം തങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ചിലത് സര്‍ക്കാര്‍ തള്ളിയതിനാല്‍ പ്രഖ്യാപനം അംഗീകരിയ്ക്കുന്നില്ലെന്ന് സമര രംഗത്തുള്ള ഭടന്‍മാര്‍ അറിയിച്ചു. അതേ സമയം സമരവുമായി മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
സ്വയം വിരമിച്ചവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകില്ല. വര്‍ഷം തോറും പെന്‍ഷന്‍ തുക പുതുക്കുന്നത് സംബന്ധിച്ചും ധാരണയായില്ല. ഈ രണ്ട് നിര്‍ദ്ദേശങ്ങളും അംഗീകരിയ്ക്കാത്താണ് സമരം രംഗത്തുളള ഭടന്മാരെ പദ്ധതി അംഗീകരിയ്ക്കാതിരിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്.

അഞ്ച് വര്‍ഷത്തില്‍ ഒരിയ്ക്കല്‍ പെന്‍ഷന്‍ പുതുക്കുമെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. 10,000 കോടിയുടെ അധിക ബാധ്യതയാണ് പദ്ധതിയിലൂടെ സര്‍ക്കാരിന് ഉണ്ടാകുന്നതെന്ന് മനോഹര്‍ പരീക്കര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ 500 കോടി രൂപ മാത്രമാണ് പദ്ധതിയ്ക്കായി നീക്കി വച്ചതെന്നും അദ്ദേഹം പറഞ്ഞു. സമര രംഗത്തുള്ള വിമുക്ത ഭടന്‍മാര്‍ ദില്ലിയില്‍ വന്‍ പ്രകടനം നടത്താന്‍ പദ്ധതിയിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചത്.
കഴിഞ്ഞ 84 ദിവസമായി ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയ്ക്ക് വേണ്ടി ദില്ലിയിലെ ജന്തര്‍ മന്തറില്‍ സമരം നടത്തുകയാണ് വിമുക്ത ഭടന്മാരുടെ നേതൃത്വത്തിലുള്ള സമരസമിതി. തീരുമാനം പുറത്ത് വന്നെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിയ്ക്കാത്തതില്‍ സമര സമിതി അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. സ്വയം വിരമിച്ചവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം, പെന്‍ഷന്‍ പരിഷ്‌കരണം രണ്ട് വര്‍ഷത്തില്‍ ഒരിയ്ക്കലാക്കണം.അഞ്ചംഗം കമ്മീഷനെ വയ്ക്കണം എന്നിങ്ങനെയുള്ള സമരക്കാരുടെ ആവശ്യങ്ങളാണ് തള്ളിയത്.
സ്വയം വിരമിച്ച അഞ്ച് പേരടങ്ങുന്ന കമ്മിറ്റിയില്‍ മൂന്ന് വിമുക്ത ഭടന്മാരേയും സര്‍വീസിലുള്ള ഒരു മേജറേയും ജഡ്ജിയേയും ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഒരു ഏകാംഗ കമ്മീഷനെ സര്‍ക്കാര്‍ ഏക പക്ഷീയമായി പ്രഖ്യാപിയ്ക്കുകയായിരുന്നു.


Click it and Unblock the Notifications