കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പാകിസ്താന്‍ തീര്‍ത്ഥാടന പാതയ്ക്ക് ഗ്രീന്‍ സിഗ്നല്‍., ഉടന്‍ നിര്‍മാണം ആരംഭിക്കും

Google Oneindia Malayalam News

ദില്ലി: ദീര്‍ഘകാലമായി ഇന്ത്യയിലെയും പാകിസ്താനിലെയും തീര്‍ത്ഥാടകര്‍ ഉന്നയിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നത്തിന് പരിഹാരവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര ഇടനാഴിയായ കര്‍താര്‍പൂര്‍ ഇടനാഴിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കി. ഈ പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താനും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പാകിസ്താനിലേക്ക് വരാമെന്നും പാക് സര്‍ക്കാര്‍ പറഞ്ഞു. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ദേരാ ബാബ നാനക് മുതല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തി വരെ നീളുന്നതാണ് ഈ പാത. പാകിസ്താനോട് കര്‍താര്‍പൂരില്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ സമാന പാത നിര്‍മിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

1

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ വിശുദ്ധ ആരാധനാലയമായി കാണുന്ന ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് കര്‍താര്‍പൂരിലേക്കുള്ള പാതിയാണ് ഇത്. ഗുരു നാനാക് 18 വര്‍ഷം ഇവിടെ ചെലവഴിച്ചെന്നാണ് ചരിത്രം. അതേസമയം പാകിസ്താന്‍ കഴിഞ്ഞ മാസം ഇതേ പദ്ധതിക്ക് അനുവാദം നല്‍കിയിരുന്നു. കര്‍താര്‍പൂരിലെ പദ്ധതിക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ശിലയിട്ടത്. എന്നാല്‍ ഇതുവരെ നിര്‍മാണം എപ്പോഴാണ് തുടങ്ങുന്നതെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല. അടുത്ത വര്‍ഷത്തോടെ പാതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പാകിസ്താന്‍ അറിയിച്ചത്. 1999ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയാണ് പാത നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. ലഹോറിലേക്ക് വാജ്‌പേയ് നടത്തിയ പ്രശസ്തമായ ബസ് യാത്രയ്ക്കിടെയായിരുന്നു പ്രഖ്യാപനം.

യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കും.... ശ്രീധരന്‍പിള്ള പോരിന്!!യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കും.... ശ്രീധരന്‍പിള്ള പോരിന്!!

കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞിട്ടുമില്ല, മാപ്പ് പറഞ്ഞിട്ടുമില്ല, തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞിട്ടുമില്ല, മാപ്പ് പറഞ്ഞിട്ടുമില്ല, തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്

English summary
government announces building kartarpur corridor till internationala border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X