ശക്തികാന്ത ദാസ് പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍; ഊര്‍ജിത് പട്ടേലിന് പകരക്കാരന്‍
മുംബൈ/ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന ഊര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം ഒഴിയുന്നു. പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആയി ശക്തികാന്ത ദാസിനെ നിയമിച്ചുകൊണ്ട് ഉത്തരവായി.
മുന്‍ ഫിനാന്‍സ് സെക്രട്ടറിയായിരുന്ന ശക്തികാന്ത ദാസ് നിലവില്‍ ഫിനാന്‍സ് കമ്മീഷന്‍ അംഗമാണ്. 15-ാം ദനകാര്യ കമ്മീഷന്‍ അംഗവും ആയിരുന്നു ശക്തികാന്ത ദാസ്.

ഊര്‍ജിത് പട്ടേലിന്റെ രാജിപ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ ആണ് ശക്തികാന്ത ദാസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വരുന്നത്. അടിയന്തരമായി ചുമതലയേല്‍ക്കാനാണ് ഉത്തരവ്.
1980 ഐഎഎസ് ബാച്ചുകാരന്‍ ആണ് ശക്തികാന്ത ദാസ്. തമിഴ്‌നാട് കേഡറില്‍ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. അടുത്തിടെ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു.












Click it and Unblock the Notifications