കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്ന് സര്‍വ്വേ ഫലം! കോണ്‍ഗ്രസിന് കനത്ത പ്രഹരം!

  • By
Google Oneindia Malayalam News

തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ ബിജെപിക്ക് ആശ്വാസവും കോൺഗ്രസിന് പ്രഹരവുമേകി സിറ്റിസൺസ് ഫോറം ഓൺലൈൻ സർവേ ഫലം. മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്നും സർക്കാരിന്റെ വിവിധ നടപടികളിൽ സംതൃപ്തരാണെന്നും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വ്യക്തമാക്കുന്നു. രാജ്യം തീവ്രവാദത്തിന്‍റെ മുൾമുനയിൽ വിറച്ച ഫെബ്രുവരി ഏഴിനും 18നും ഇടയിലാണ് സർവേ നടത്തിയത്.

<strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍</strong>പാക് ആര്‍മിയെ കുറിച്ച് എന്താണ് അഭിപ്രായം? അഭിനന്ദിന്‍റെ മറുപടി ഇങ്ങനെ! വൈറല്‍

കഴിഞ്ഞ വർഷം അവസാനം വരെ ജനപ്രീതിയിലും വിശ്വാസത്തിലും ഏറെ പിന്നിലായിരുന്ന കേന്ദ്രസർക്കാരിന് വലിയ പ്രതീക്ഷയാണ് സർവേ ഫലമേകുന്നത്. വിശദാംശങ്ങളിലേക്ക്

 കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ കോൺഗ്രസിന് കടുത്ത ആശങ്കയാണ് സർവേയേകുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും കാർഷിക, തൊഴിൽ രംഗങ്ങളിലെ തകർച്ചകളും റാഫേൽ അടക്കമുള്ള അഴിമതികളും കേന്ദ്ര സർക്കാരിന് തിരിച്ചടിയാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കോൺഗ്രസ്.

 കാര്യങ്ങള്‍ കൈവിട്ടു

കാര്യങ്ങള്‍ കൈവിട്ടു

കാശ്മീരിലെ തീവ്രവാദി ആക്രമണത്തോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്നെ വിലയിരുത്തലിനെ ശരിവെക്കുന്നത് കൂടിയാണ് പുതിയ സർവേ ഫലം.കഴിഞ്ഞ മാസം ഫിബ്രവരി മുതല്‍ മോദി സര്‍ക്കാരിന്‍റെ ജനപ്രീതിയില്‍ കാര്യമായ ഉയര്‍ച്ച സംഭവിച്ചിട്ടുണ്ടെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

 പൂര്‍ണ തൃപ്തി

പൂര്‍ണ തൃപ്തി

നോട്ട് നിരോധനം, തൊഴിലില്ലായ്മ, ഭീകരവാദം തുടങ്ങി വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കാര്യങ്ങള്‍ 'ശരി'യായെന്ന് സര്‍വ്വേ അഭിപ്രായപ്പെടുന്നു.
സര്‍ക്കാരിന്‍റെ നാല് വര്‍ഷത്തെ ഭരണത്തില്‍ തൃപ്തി അറിയിച്ചത് വെറും 29 ശതമാനം പേര്‍ മാത്രമായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരില്‍ 45 ശതമാനം പേരാണ് സംതൃപ്തി അറിയിച്ചത്.

 വാഗ്ദാനങ്ങള്‍ പാലിച്ചു

വാഗ്ദാനങ്ങള്‍ പാലിച്ചു

നാല് വര്‍ഷം പിന്നിട്ടപ്പോള്‍ തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് 70 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. വെറും 40 ശതമാനം പേരാണ് ഇല്ലെന്ന് അഭിപ്രായപ്പെട്ടത്.

 കുത്തനെ ഉയര്‍ന്നു

കുത്തനെ ഉയര്‍ന്നു

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഇമേജ് വര്‍ധിച്ചോയെന്ന ചോദ്യത്തിന് സര്‍ക്കാരിന്‍റെ രണ്ടാം വര്‍ഷത്തില്‍ 47 ശതമാനം പേരാണ് അനുകൂല മറുപടി നല്‍കിയത്. എന്നാല്‍ അഞ്ചാം വര്‍ഷത്തില്‍ ഇത് കുത്തനെ ഉയര്‍ന്ന് 64 ശതമാനമായി.

 അഴിമതി മുക്ത സര്‍ക്കാര്‍

അഴിമതി മുക്ത സര്‍ക്കാര്‍

അഴിമതിമുക്തമാണ് മോദി സര്‍ക്കാര്‍ എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 64 ശതമാനം പേരും അഭിപ്രായപ്പെട്ടു. 44 ശതമാനം പേരാണ് മോദി സര്‍ക്കാരിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയത്.

 റിപ്പോര്‍ട്ടുകള്‍ തള്ളി

റിപ്പോര്‍ട്ടുകള്‍ തള്ളി

തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍വ്വേ സര്‍ക്കാരിന് അനുകൂലമായിരുന്നു. ലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ ഏറിയ സര്‍ക്കാര്‍ യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

 തൊഴിലില്ലായ്മ ഇല്ലാതാക്കി

തൊഴിലില്ലായ്മ ഇല്ലാതാക്കി

എന്നാല്‍ തൊഴിലില്ലായ്മ ഒരുപരിധി വരെ ഇല്ലാതാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത് 48 ശതമാനം പേരും അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിലും മോദി സര്‍ക്കാരിന് മികച്ച പ്രതികരണമാണ് സര്‍വ്വേയില്‍ ലഭിച്ചത്.

 അതിക്രമങ്ങള്‍ തടഞ്ഞു

അതിക്രമങ്ങള്‍ തടഞ്ഞു

81 ശതമാനം പേരാണ് സര്‍ക്കാരിനെ ഇക്കാര്യത്തില്‍ അനുകൂലിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 85 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

 ഭീകരവാദം

ഭീകരവാദം

അതേസമയം ഭീകരവാദം ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ വിജയമായിരുന്നെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 81 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. മോദി സര്‍ക്കാരിന്‍റെ രണ്ടാം വഷത്തില്‍ 34 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരിനെ വിഷയത്തില്‍ അനുകൂലിച്ചത്. ​എന്നാല്‍ അഞ്ചാം വര്‍ഷം ഇത് കുത്തനെ കൂടി. വെറും 15 ശതമാനം പേര്‍ മാത്രമാണ് ഇല്ലെന്ന് അഭിപ്രായപ്പെട്ടത്.

 ജനപ്രീതി ഉയര്‍ത്തി

ജനപ്രീതി ഉയര്‍ത്തി

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര പരിശീലന കേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ സർജ്ജിക്കൽ സ്‌ട്രൈക്കിന് യഥാസമയത്തെ മറുപടിയായി വിലയിരുത്തപ്പെട്ടതും ഭീകരവാദത്തിനെതിരെയുള്ള നടപടികളിൽ ലോകരാജ്യങ്ങളിൽ നിന്ന് ഇന്ത്യക്ക് പിന്തുണ ലഭിച്ചതും കേന്ദ്ര സർക്കാരിന്റെ ജനപ്രീതി ഉയർത്തിയിട്ടുണ്ട്.

 ആശ്വാസം

ആശ്വാസം

കശ്മീരിലെ വിഘടനവാദികൾക്കെതിരെ ശക്തമായ നടപടികളെടുക്കുന്നില്ലെന്ന ആക്ഷേപത്തിനടക്കം ഇതിലൂടെ മറുപടി നൽകാനായ ആശ്വാസത്തിലാണ് കേന്ദ്ര സർക്കാർ.

<strong>'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" title="'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ" />'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ

<strong>തകര്‍ത്തെന്ന് അവകാശപ്പെട്ട ജെയ്ഷയുടെ മദ്രസകള്‍ അവിടെ തന്നെ! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്</strong>തകര്‍ത്തെന്ന് അവകാശപ്പെട്ട ജെയ്ഷയുടെ മദ്രസകള്‍ അവിടെ തന്നെ! സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

English summary
Government betters record in final year: Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X